നടിയെന്ന നിലയില്‍ മനീഷ കൊയ്രാള കൂടുതല്‍ സ്വതന്ത്രയായത് മധ്യവയസിലാണെന്നാണ് താരം പറയുന്നത്. ഒരു കാലത്തു ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയായിരുന്ന മനീഷ വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് കാന്സര്ബാധിതയായെങ്കിലും രോഗവിമുക്തി നേടി സിനിമയിലേയ്ക്കും ജീവിതത്തിലേയ്ക്കും ശക്തമായി തിരിച്ചെത്തുകയാണ്. നടിയെന്ന നിലയില്‍ കൂടുതല്‍ സ്വതന്ത്രയായത് മധ്യവയസിലാണെന്നാണ് മനീഷയുടെ പക്ഷം. പഴയ പോലെ ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറുമാണെന്ന് ഐ.എ.എന്‍.എസിന് നല്കിയ അഭിമുഖത്തില്‍ മനീഷ പറഞ്ഞു.
ഏറ്റവും പുതിയ ചിത്രമായ ലസ്റ്റ് സ്റ്റോറീസില്‍ ജീവിതത്തില്‍ ആദ്യമായി സ്വിംസ്യൂട്ടില്‍ അഭിനയിച്ചു. നാലു ചിത്രങ്ങളുടെ ഒരു പരമ്പരയാണ് ലസ്റ്റ് സ്റ്റോറീസ്. നീന്തലും സ്വിംസ്യൂട്ടുമെല്ലാം എനിക്ക് ഇഷ്ടമാണ്. എന്നാല്‍, ഇതിനു മുമ്പ് ഒരിക്കല്‍ പോലും ഞാന്‍ ആ വേഷം ധരിച്ചിരുന്നില്ല. ചെറുപ്പകാലത്ത് സിം സ്യൂട്ട് ധരിച്ച് അഭിനയിച്ചിട്ടില്ലാത്ത ഞാന്‍ പിന്നെ എന്തിനാണ് ഈ പ്രായത്തില്‍ അതു ധരിച്ച് അഭിനയിക്കുന്നതെന്നു സംവിധായകനോടു ചോദിച്ചു. എന്നാല്‍ സ്ക്രീനില്‍ ആളുകള്‍ ഇതുവരെ നിങ്ങളെ ഈ വേഷത്തില്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ നമ്മള് ഇതു ചെയ്യണം. എന്നെ ഇത് ബോധ്യപ്പെടുത്താന്‍ അദ്ദേഹം നന്നായി പാടുപെട്ടു. ഇതിനെ തുടര്‍ന്നാണു ഞാന്‍ സിം സ്യൂട്ടില്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ എനിക്കു നീന്താനും സിം സ്യൂട്ട് ധരിക്കാനും ഇഷ്ടമാണ്. സിനിമാലോകത്ത് എത്തിയിട്ട് 27 വര്‍ഷമായി. ഇപ്പോഴും ഓരോ ചിത്രങ്ങളിലും അഭിനയിക്കുമ്പോള്‍ ആദ്യത്തെ ചിത്രമാണെന്ന തോന്നലാണുള്ളത്.






