
മുതിര്‍ന്നവരെപ്പോലെതന്നെ ചെറിയ കുട്ടികള്‍ക്കും താരനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. താരന് എന്നാല്‍ ഡെഡ് സ്കിന്‍ ആണ്. കുട്ടികളിലെ താരന് മാറാന്‍ വെള്ളവും എണ്ണയും ഉപയോഗിച്ച് കഴുകിനോക്കുക.
അതുപോലെ ബേബി ഷാംമ്പൂ ഉപയോഗിക്കാം. ചില കുട്ടികളില്‍ തലയില്‍ സ്കിന്‍ ഒട്ടിയിരിക്കും. അങ്ങനെയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചുള്ള ഷാംമ്പൂ മാത്രം ഉപയോഗിക്കേണ്ടതാണ്.
മുതിര്‍ന്നവരില്‍ താരന് പല തരത്തിലുണ്ട്. ചിലര്‍ക്ക് ഫംഗസ് ബാധകൊണ്ടും, മറ്റ് ചിലര്‍ക്ക് വരണ്ട ചര്‍മ്മം, സ്ട്രസ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇവയെല്ലാം കൊണ്ടും താരന്റെ അനുപാദം കൂടിയും കുറഞ്ഞും നില്ക്കും. ഷാംമ്പുവും എണ്ണയുമെല്ലാം ഇതനുസരിച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കണം.
താരനുള്ള ഷാംമ്പു ഉപയോഗിക്കുന്നതിന് ചില രീതിയിലുണ്ട്. നാടന്‍ രീതിയിലാണെങ്കില്‍ ചൂട് എണ്ണ, തൈര്, നാരങ്ങ നീര് ഇതെല്ലാം ചിലര്‍ക്ക് ഫലപ്രദമാണ്. പക്ഷേ താരന് വന്നും പോയും ഇരിക്കുന്ന ഒന്നാണെന്ന് മനസിലാക്കണം. പൂര്‍ണമായി അത് മാറാന്‍ സാധ്യത കുറവാണ്.






