
റായ്പൂര്‍: ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ ഷോക്ക് അടിപ്പിച്ച് കൊന്നു സംഭവത്തില്‍ ജവാന് അറസ്റ്റില്‍. ഛത്തീസ്ഗണ്ഡ് സായുധ സേനയിലെ ജവാനായ സുരേഷ് മിറിയാണ് ഭാര്യയായ ലക്ഷ്മിയെ ക്രൂരമായി കൊന്നത്. സംശയത്തിന്റെ പേരിലാണ് കൊലപാതകം എന്നാണ് സൂചന. മുന്ഗെലി ജില്ല പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പോലീസ് ചോദ്യം ചെയ്യലില്‍ ജവാന് കുറ്റം സമ്മതിച്ചതായി അറിയിച്ചു. വിവാഹേതര ബന്ധമുണ്ടെന്ന് സംശയത്തെത്തുടര്‍ന്നാണ് കൊലപാതകം.
ഭട്ടാപാര ഹൗസിങ് ബോര്‍ഡ് കോളനിയിലാണ് രണ്ട് കുട്ടികള്‍ക്കൊപ്പം ദമ്പതികള്‍ താമസിച്ചിരുന്നത്. സംശയരോഗിയായ ജവാന് ഭാര്യയെ മര്‍ദ്ദിക്കാറുണ്ട്. സംഭവദിവസം വസ്ത്രങ്ങള്‍ കഴുകിക്കൊണ്ടിരുന്ന ലക്ഷ്മിയെ മിറി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ കുഴഞ്ഞുവീണ ലക്ഷ്മിയുടെ സ്വകാര്യഭാഗത്തില്‍ വയറുകളുടെ സഹായത്തോടെ വൈദ്യുതി കടത്തി വിട്ടാണ് കൊലപ്പെടുത്തിയത്. അപ്പോള്‍തന്നെ ലക്ഷ്മി മരിക്കുകയും ചെയ്തു.
ബന്ധുക്കളോട് ലക്ഷ്മി രോഗം മൂലം മരിച്ചതാണെന്ന് ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ ശരീരത്തിലെ പാടുകള്‍ കണ്ട ബന്ധുക്കള്‍ ഇവരുടെ സംസ്കാരം തടയുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഇതില്‍ പോലീസ് പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മൃതദേഹം പോലീസ് പോസ്റ്റുമോര്‍ട്ടത്തിന് വിട്ടു.






