
ന്യൂഡല്‍ഹി: മാര്‍ച്ച് മുതല്‍ സ്കൂട്ടറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും വില 6-8 ശതമാനം വരെ ഉയരാനിരിക്കെ സെപ്തംബര്‍ 1 ന് ശേഷം പുതിയതായി വാഹനം വാങ്ങാനിരിക്കുന്നവര്‍ക്ക് മറ്റൊരു പണി കൂടികിട്ടും. ഫോര്‍ വീലറുകള്ക്ക്് തേഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് മിനിമം മൂന്ന് വര്‍ഷത്തേക്കും, ഇരുചക്ര വാഹനം വാങ്ങുന്നവരുടെ തേഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് മിനിമം അഞ്ചു വര്‍ഷത്തേക്കും നിജപ്പെടുത്തി.
സുപ്രീംകോടതി നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്ന 18 കോടി വാഹനങ്ങളില്‍ ആറു കോടി വാഹനങ്ങള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് ഉള്ളത്. പല കേസുകളിലും തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് വാഹന ഉടമകള്‍ ഒരു വര്‍ഷത്തിന് ശേഷം പുതുക്കാന്‍ ശ്രമിക്കാറില്ലെന്നും അപകടം നടന്നാല്‍ ഇരയ്ക്ക് നഷ്ടപരിഹാരം പോലും നല്‍കാതെ മുങ്ങുകയാണെന്നും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കാലാവധി കൂട്ടുന്നത്.
റോഡപകടങ്ങളില്‍ ഓരോ വര്‍ഷവും ഒരു ലക്ഷം പേര്‍ക്ക് മുകളിലാണ് മരണമടയുന്നതെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍. ജസ്റ്റീസ് കെഎസ് രാധാകൃഷ്ണന് തലവനായ കമ്മറ്റിയുടേതായിരുന്നു ശുപാര്‍ശ. ഇക്കാര്യത്തില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയവും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റിയുമായും കമ്മറ്റി വിശദമായ ചര്‍ച്ച തന്നെ നടത്തുകയുണ്ടായി.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും ജില്ലകള്‍ തോറും അത്യാഹിത കേന്ദ്രങ്ങളുംവേണമെന്ന് കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പേരാണ് നിരത്തിലെ ഗട്ടറുകളില്‍ വീണുള്ള അപകടത്തില്‍ മരിച്ചത്. ഗട്ടര്‍ മൂലമുള്ള വഴക്കുകളില്‍ 3,597 പേര് മരണമടഞ്ഞപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 803 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ച്-മൂന്ന് വര്‍ഷ ഇന്‍ഷുറന്‍സ് അഞ്ച് ഒരു വര്‍ഷ പോളിസിക്ക് തുല്യമല്ല. നല്ല ഡ്രൈവറാണെങ്കില്‍ ഒരു വര്‍ഷ പോളിസിയില്‍ ക്ളെയിം ബോണസ് ഉണ്ടാകില്ലെന്ന് മാത്രമല്ല പ്രീമിയവും കുറവായിരുന്നു.




