
മുംബൈ: താഴേയ്ക്കിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തെ തേടി ഫുട്ബോള്‍ ഫെഡറേഷന്റെ പുരസ്കാരം. കേരളത്തിശന്റ ഗ്രാസ് റൂട്ട് ലെവല്‍ ഫുട്ബോള്‍ വികാസത്തിനാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പുരസ്കാരം. ഫെഡമറഷന് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിയെ തന്നെ തേടിയെത്തി. മിനര്‍വ പഞ്ചാബിന്റെ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ അനിരുദ്ധ് ഥാപ്പ മികച്ച എമര്‍ജിങ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മിഡ്ഫീല്‍ഡര്‍ കമലദേവി യുംനമാണ് മികച്ച വനിതാ ഫുട്ബോളര്. എമര്‍ജിങ് വനിതാ താരത്തിനുള്ള പുരസ്കാരം എലാങ്ബാം പന്തേയ് ചാനുവിനാണ്.
ഇന്ത്യന്‍ ഫുട്ബോളിനുള്ള സംഭാവനയ്ക്കുള്ള പുരസ്കാരം ഹീറോ മോട്ടോകോപ്പിനാണ്. മികച്ച റഫറിയായി സി.ആര്. ശ്രീകൃഷ്ണയെ തിരഞ്ഞെടുത്തു. അസിസ്റ്റന്റ് റഫറിയായി സുമന്ത ദത്ത എന്നിവരും പുരസ്കാരം സ്വന്തമാക്കി. പ്രഫുല്‍ പട്ടേല്‍ അധ്യക്ഷനായ ഫെഡറേഷന് എക്സിക്യൂട്ടീവാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.






