
സോവ്യറ്റ് യൂണിയനിലെ സ്റ്റാലിന് യുഗത്തില്‍ ക്രൂരതകളുടെ നേര്‍സാക്ഷി ലേബര്‍ ക്യാമ്പിലെ ദുരിതങ്ങളെ അതിജീവിച്ച അപൂര്‍വ്വ വ്യക്തിത്വവുമായ വാസിലി കോവാല്യോവ് ഒടുവില്‍ 89 ാം വയസ്സില്‍ മരണത്തിന് കീഴടങ്ങി. ശൈത്യ സെല്ലുകളെയും സോവ്യറ്റ് റഷ്യയുടെ ഗുലാഗ് ജയില്‍ സംവിധാനങ്ങളെയും ആയുസ്സ് കൊണ്ടു തോല്‍പ്പിച്ച കോവാല്യോവ് 1954 ല്‍ നടത്തിയ ഒരു രക്ഷാശ്രമത്തില്‍ മറ്റുരണ്ടു പേര്‍ക്കൊപ്പം അഞ്ചു മാസമാണ് തണുത്തുറഞ്ഞ മൈനുകളില്‍ കഴിഞ്ഞത്.
സ്റ്റാലിനിസ്റ്റ് ഭീകരതയ്ക്ക് ഇരയായ ദശലക്ഷങ്ങളില്‍ ഒരാളായിരുന്നു കോവാല്യോവും. മഗാദനിലെ ഒരു ന്യൂസ് സൈറ്റ് കോവാല്യോവിന്റെ വെസ്മയിലെ ജീവിതം നേരത്തേ ചിത്രീകരിച്ചിരുന്നു. സോവ്യറ്റ് വിരുദ്ധതയുടെ പേരില്‍ മഗാദനിലെ ജയിലിലേക്ക് ആയിരക്കണക്കിന് ശത്രുക്കളെയാണ് കമ്യൂണിസ്റ്റ് ഭരണകൂടം അയച്ചത്. 1950 ല്‍ പിടിയിലാകുമ്പോള്‍ കോവാല്യോവിന് 20 വയസ്സായിരുന്നു പ്രായം.
റഷ്യന്‍ ആര്‍ട്ടിക്കിലെ നോറില്സ്കിലേയ്ക്കായിരുന്നു കോല്യോവിനെ ആദ്യം അയച്ചത്. അവിടെ നിന്നും രക്ഷപ്പെടാനുള്ള ഒരു ശ്രമം പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് വടക്കന്‍ മഗദാനിലെ കടുപ്പമേറിയ ലേബര്‍ ക്യാമ്പുകളില്‍ ഒന്നായ കോല്യാമയിലേക്ക് 1954 ല്‍ അയച്ചു. ആക്രമണം നടത്താന്‍ പദ്ധതിയിട്ട് മറ്റു രണ്ടു തടവുകാര്‍ക്കൊപ്പം ഖനിയില്‍ ഒളിച്ചിരുന്ന കോവാല്യോവിനെയും കൂട്ടരെയും പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഖനിയില്‍ തന്നെ ജയില്‍ അധികൃതര്‍ അടയ്ക്കുകയായിരുന്നു.
ഇവര്‍ ഒളിവില്‍ കഴിയുന്ന വിവരം കൂട്ടത്തില്‍ ഖനിക്കുള്ളില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ചില തൊഴിലാളികളായിരുന്നുറ്റുകയായിരുന്നു. ഖനിക്കുള്ളില്‍ ആള്ക്കാര് ഒളിച്ചിരിക്കുന്ന വിവരം പരിശോധനയ്ക്ക് എത്തിയ ഗാര്‍ഡിന് പറഞ്ഞുകൊടുത്തു. ഖനിയുടെ പ്രവേശന കവാടം അധികൃതര്‍ ഗ്രില്ലിട്ടു മൂടി. കടുത്ത തണുപ്പില്‍ ഖനിയില്‍ കഴിയാന്‍ ഇവര്‍ വിധിക്കപ്പെട്ടു. ഒരാഴ്ച പോലും സഹിക്കാന്‍ കഴിയാത്ത കടുത്ത തണുപ്പില്‍ സാഹസീകമായിരുന്നു പിന്നീടുള്ള ജീവിതം. കടുത്ത തണുപ്പും വിശപ്പും സഹിച്ച് അഞ്ചു മാസത്തോളമാണ് ഭൂമിക്കടിയില്‍ കഴിഞ്ഞത്. വെറും മൂന്ന് മാസം കൊണ്ടു തന്നെ ആഹാരം മുഴുവന്‍ തീര്‍ന്നു. പിന്നീട് വിശപ്പിനെ അതിജീവിക്കാന്‍ കിട്ടിയ കമ്പും മരവുമെല്ലാം ആഹാരമാക്കി.
തുരങ്കം ഉണ്ടാക്കി രക്ഷപ്പെടുക മാത്രമായിരുന്നു മുന്നിലുള്ള പോംവഴി. മഞ്ഞുപാളികള്‍ നീക്കി മണ്ണു തുരന്ന് മുന്നോട്് നീങ്ങി. തൊട്ടടുത്ത നഗരത്തില്‍ ചെന്നു പറ്റിയെങ്കിലും പിടിക്കപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിച്ചുവിട്ട കൂറ്റന്‍ വേട്ടനായ്ക്കളെയും അതിജീവിക്കേണ്ടി വന്നു. പിന്നാലെ വന്ന അവ നേരെ കുതിച്ചുചാടിയപ്പോള്‍ ബൂട്ടിന് കീഴിലെ ലോഹാവരണം കൊണ്ടു തൊഴിച്ചുവീഴ്ത്തിയ ശേഷം അതിന്റെ മേലേയ്ക്ക് ചാടിവീണ് കഴുത്തു കടിച്ചു മുറിച്ചു കൊലപ്പെടുത്തിയെന്ന് കോവാല്യോവിന്റെ ജീവിതം നേരത്തേ ചിത്രീകരിച്ച വെസ്മാ പുറത്തുവിട്ട ഫീച്ചറില്‍ പറയുന്നു.
1957 ല്‍ സ്റ്റാലിന്റെ പിന്‍ഗാമിയായി വന്ന നികിതാ ക്രൂഷ്ചേവ് ഗുലാഗ് തടവുകാര്‍ക്ക് നല്കിയ പൊതുമാപ്പിലൂടെയാണ് കോവാല്യോവ് സ്വതന്ത്രനായത്. പിന്നീട് മഗദനില് തന്നെ ജീവിച്ച അദ്ദേഹം ഹീറ്റിംഗ് എഞ്ചിനീയറായി ജോലിചെയ്തു. തിങ്കളാഴ്ച മഗദാനിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നാടുകടത്തി, പട്ടിണിക്കിട്ടു, കൂട്ടക്കൊല, ജയില്‍ ക്യാമ്പുകള്‍ തുടങ്ങി പല രീതിയില്‍ ജോസഫ് സ്റ്റാലിന്റെ ഭരണത്തിന് കീഴില്‍ ദശലക്ഷക്കണക്കിന് പേരാണ് മരണമടഞ്ഞത്.






