
ചിക്കാഗോ: യു.എസ് നഗരമായ ചിക്കാഗോ ഞായറാഴ്ച രാത്രി കടന്നുപോയത് ഭീതിയില്‍. സംഘം ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലാണ് നഗരത്തില്‍ നടന്നത്. വെടിവയ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു, 44 പേര്‍ക്ക് പരിക്കേറ്റു.
അക്രമി സംഘങ്ങള്‍ തമ്മില്‍ ലക്ഷ്യം വച്ചുള്ള വെടിവയ്പാണ് നടന്നതെന്ന് ട്രാഫിക് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ തീര്‍ത്തും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും പോലീസ് അറിയിച്ചു. ഒരു സംസ്കാര ചടങ്ങിനു ശേഷം നടന്ന ഭക്ഷണവിരുന്നിനിടെയാണ് വെടിവയ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കുട്ടിയാണ്.






