
ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കുകയെന്നതാണ് എല്ലാവരും ആഗ്രഹിക്കുന്ന കാര്യം. നിലവിലെ പ്രായത്തിനേക്കാള്‍ കുറവ് ചര്‍മ്മത്തിന് തോന്നിപ്പിക്കുകയെന്നതാണ് ഏവരും ആഗ്രഹിക്കുന്നത്. ഇത്തരത്തില്‍ മുഖത്തിന് പ്രായക്കുറവ് തോന്നിക്കുന്നതിനായി ഒരുപിടി വീട്ട് വിദ്യകളുണ്ട്. ഇത്തരം വീട്ട് വിദ്യകള്‍ ഉപയോഗിക്കുന്നത് യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ലെന്ന് മാത്രമല്ല ഫലം നല്‍കുകയും ചെയ്യും.
മുട്ട വെള്ള: മുട്ട വെള്ള നല്ലൊരു ഭക്ഷണം മാത്രമല്ല, സൗന്ദര്യ, മുടി സംരക്ഷണത്തിന് പറ്റിയ പായ്ക്കു കൂടിയാണ്. മുട്ട വെള്ളയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകള്‍ ചര്‍മത്തിന് ഇറുക്കം നല്കാന് ഏറെ സഹായകമാണ്. കൂടാതെ മുട്ടയിലെ വൈറ്റമിന്‍ എ, കൊളാജന്‍ എന്നിവ ചര്‍മത്തിന് ഇറുക്കം നല്‍കാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാനും സഹായിക്കുന്നു. ചര്‍മ കോശങ്ങള്‍ സെബം കൂടുതല്‍ ഉല്പാദിപ്പിയ്ക്കുന്നതു തടയാനും ഇതു വഴി മുഖത്ത് അമിത എണ്ണമയം ഇല്ലാതിരിയ്ക്കാനും മുട്ട വെള്ള നല്ലതാണ്.
ചെറുപയര്‍: ചെറുപയര്‍ പൊടിയ്ക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഉള്ളിലേയ്ക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നു. ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതു കൊണ്ടു തന്നെ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു. സോപ്പിനു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.
തേന്‍: തേന്‍ നല്ലൊരു ബ്ലീച്ചിംഗ് ഏജന്റിന്റെ ഗുണം നല്കുന്ന ഒന്നാണ്. ഇതുപോലെ ഇത് ചര്‍മത്തിന് ഈര്‍പ്പം നല്കി ചര്‍മത്തില്‍ ചുളിവുകള്‍ വരാതെയും ചര്‍മം അയഞ്ഞു തൂങ്ങാതെയും സഹായിക്കുന്നു ഇതിന് ആന്റി മൈക്രോബിയല്‍ ഗുണവുമുണ്ട്. ഇത് ചര്‍മത്തെ സൂര്യന്റെ രശ്മികളില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ചര്‍മത്തിന് തിളക്കവും മൃദുത്വവും നിറവും നല്കാന് തേന്‍ ഏറെ നല്ലതാണ്. നല്ല ശുദ്ധമായ തേന്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.
നാരങ്ങ: സൗന്ദര്യ സംരക്ഷണത്തിനു സഹായിക്കുന്ന മറ്റൊരു വസ്തുവാണ് ചെറുനാരങ്ങ. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ചര്‍മത്തിന് വേണ്ട ഗുണങ്ങള്‍ നല്‍കുന്നത്. നല്ലൊരു ബ്ലീച്ചിംഗ ഏജന്റിന്റെ ഗുണം നല്കുന്ന ഇത് ചര്‍മത്തിന് നിറം നല്കുന്നു. ചര്‍മ കോശങ്ങളിലേയ്ക്ക ഇത് ആഴ്ന്നിറങ്ങി കോശങ്ങള്‍ വൃത്തിയ്ക്കുന്നു. മൃതകോശങ്ങള്‍ നീക്കുന്നതിനും ചര്‍മത്തിന് തിളക്കം നല്‍കുന്നതിനും ഇത് ഏറെ നല്ലതാണ്.






