
കൊച്ചി: കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 26ന് സര്‍വീസ് പുനരാരംഭിക്കും. റണ്‍വേയില്‍ നിന്ന് വെള്ളക്കെട്ട് ഇറങ്ങി. പാര്‍ക്കിങ് വേയിലും ടാക്സിവേയിലും വെള്ളമിറങ്ങി. ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റണ്‍വേയില്‍ 800ഓളം ലൈറ്റുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. റണ്‍വേയിലെ അറ്റകുറ്റ പണികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും.
പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന് റണ്‍വേയിലെ മുഴുവന്‍ ലൈറ്റുകളും അഴിച്ചു പരിശോധിക്കും. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന നിലയിലാണ്. ഏകദേശം 2600 മീറ്റര്‍ ചുറ്റുമതില്‍ നിര്‍മ്മിക്കേണ്ടതുണ്ട്. പുനര്‍നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞതായി സിയാല്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്നാണ് ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നത്.






