
പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച കേരളത്തിനു നല്കിയ പിന്തുണയ്ക്കു പിന്നാലെ അഭിനന്ദനവുമായി ഇംീഷ് €ബ് ആഴ്സനല്‍. പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളം സ്വയം നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദവുമായാണ് ആഴ്സനല്‍ രംഗത്തെത്തിയത്. ആഴ്സനലിന്റെ ഒഫിഷ്യല്‍ പേജിലെ ഇന്ത്യയിലെ ആരാധകര്‍ക്കു വേണ്ടിയുള്ള പോസ്റ്റിലാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തആരാധകരെ അഭിനന്ദിച്ചും പ്രളയക്കെടുതിയില്‍ നിന്നും തിരിച്ചുവരാനുള്ള പ്രയത്നങ്ങളെ പ്രശംസിച്ചുമാണ് ആഴ്സനല്‍ രംഗത്തെത്തിയത്.
നേരത്തെ മഴക്കെടുകള്ക്കിടയിലും കേരളത്തിന് ആഴ്സനല്‍ തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു. ആഴ്സനല്‍ താരങ്ങളായ പീറ്റര്‍ ചെക്കും അലക്സ് ഇവോബിയുമാണ് കേരളത്തിന് അഭിനന്ദനവും പിന്തുണയും അറിയിച്ചത്. സ്പാനിഷ് €ബ് ഐബാറാണ് ആദ്യം കേരളത്തിനു പിന്തുണയുമായി രംഗത്തെത്തിയത്. പിന്നാലെ ലിവര്‍പൂള്‍, ബാഴ്സലോന, ടോട്ടനം, ചെല്‍സി എന്നിങ്ങനെ ഫുട്ബോള്‍ ടീമുകള്‍ കേരളത്തിന് പിന്തുണ അറിയിച്ചിരുന്നു. ലിവര്‍പൂള്‍ സിഇഒ കേരളത്തിന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.






