
ഒരു പ്രൊഫഷനല്‍ താരം എങ്ങനെ ശരീരം കാത്തു സൂക്ഷിക്കണമെന്നതിന്റെ മാതൃകയാവുകയാണ് ഇറ്റാലിയന്‍ പരിശീലകന് റോബര്‍ട്ടോ മാന്‍സിനി. അന്‍പത്തിമൂന്നാം വയസിലും ചെറുപ്പക്കാര്‍ക്കു തുല്യമായ ശരീരവുമായാണ് മാന്‍സിനി ലോകത്തെ വിസ്മയിപ്പിച്ചത്. ശരീരത്തിന്റെ ഭാരം നിയന്ത്രിക്കാനാവാതെ ഫുട്ബോളില്‍ ഫോം നഷ്ടപ്പെട്ട ഒരുപാട് താരങ്ങളുണ്ട്. എന്നാല്‍ എല്ലാവരില്‍ നിന്നും വ്യത്യസ്ഥമായാണ് മാന്‍സിനി തന്റെ ശരീരം കാത്തുസൂക്ഷിക്കുന്നത്.
ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ഭാര്യയുമായി ബീച്ചില്‍ സമയം ചിലവഴിക്കാനെത്തിയപ്പോഴാണ് മാന്‍സിനി മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. അതിനു ശേഷമാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഫുട്ബോളില്‍ നിന്നും വിരമിച്ചിട്ടും തന്റെ ശരീരം കൃത്യമായി കാത്തുസൂക്ഷിക്കുന്ന മാന്‍സിനി യുവതാരങ്ങള്‍ക്കെല്ലാം മാതൃകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
യുവേഫ നാഷന്‍സ് ലീഗ് അടുത്ത മാസം തുടങ്ങാനിരിക്കെ ഇറ്റാലിയന്‍ ടീമിനെ മികച്ച രീതിയില്‍ തയ്യാറാക്കുകയെന്ന ചുമതലയാണ് മാന്സിനിക്കുള്ളത്. പോളണ്ടിനും പോര്‍ച്ചുഗലിനുമെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലോകകപ്പിനു യോഗ്യത നേടാനാവാത്തതിനെ തുടര്‍ന്നാണ് മുന്‍ പരിശീലകന് വെന്ടുറയെ ഒഴിവാക്കി ഇറ്റലി മാന്‍സിനിക്ക് ചുമതല നല്‍കിയത്. താരത്തിനു കീഴിലുള്ള ആദ്യ മത്സരത്തില്‍ ജയം നേടിയ ഇറ്റലി രണ്ടാം മത്സരത്തില്‍ ഫ്രാന്‍സിനോടു തോല്‍ക്കുകയായിരുന്നു.







Comments