
തൃശ്ശൂര്‍ : സംസ്ഥാന എക്സൈസ് സേനയിലേയ്ക്ക് കൂടുതല്‍ വനിതാ സിവില്‍ ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. പരിശീലനം പൂര്‍ത്തിയാക്കിയ 115 ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ എത്തിയിരുന്നു.
എക്സൈസ് ഓഫീസുകളിലും ഒന്നിലേറെ വനിതാ ഓഫീസര്‍മാര്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ലഹരിക്കെതിരെ കര്‍ശന നടപടി വേണമെന്നും സംസ്ഥാനത്ത് ലഹരി ഉപയോഗം നിയന്ത്രിക്കുന്നതില്‍ എക്സൈസ് സേനയ്ക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളും വിദ്യാര്‍ത്ഥികളും ലഹരിയിലേയ്ക്ക് വഴിതെറ്റിപ്പോകുന്നത് തടയണം. ഇക്കൊല്ലം 11,000 മയക്കുമരുന്നു കേസുകള്‍ പിടികൂടിയെന്നും 42,000 അബ്കാരി കേസുകളും ഫയല്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.






