
കലാഭവന്‍ മണിയുടെ മരണത്തോടെ വിവാദത്തില്‍ പെട്ട നടനാണ് ജാഫര്‍ ഇടുക്കി. മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെ നിരവധി അവസരങ്ങളാണ് ജാഫറിന് നഷ്ടമായത്. ഇതേ കുറിച്ച് ഇപ്പോള്‍ താരം തന്നെ പ്രതികരിച്ചിരിക്കുകയാണ്.
''മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്പതു പേര് തീ തിന്നു കൊണ്ടിരിക്കുകയാണ്. സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെ പോലെയുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ വില്ലനായിരുന്നോ എന്നൊക്കെ തെളിയുകയുള്ളൂ. ഓഫറുകള്‍ വന്നിരുന്നു. പക്ഷേ സ്വീകരിക്കാന്‍ മനസനുവദിച്ചില്ല. ജാഫര്‍ പറയുന്നു.
തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കാന്‍ മേക്കപ്പ് ഇട്ടതിന് ശേഷമാണ് പിന്മാറിയത്. ചാനലുകളിലും പത്രങ്ങളിലും വരുന്ന ആരോപണങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ വിഷമമാണുണ്ടാക്കിയത്. മഹേഷിന്റെ പ്രതികാരത്തിലെ വേഷത്തിന് നല്ല പ്രതികരണം ലഭിച്ച് നില്‍ക്കുമ്പോളായിരുന്നു മണിയുടെ മരണം. സിനിമയില്‍ നിന്ന് അകന്നുപോയ എന്നെ നാദിര്‍ഷയാണ് വീണ്ടും തിരിച്ചു കൊണ്ടുവരുന്നത്. രണ്ടാം വരവിലിപ്പോള്‍ പന്ത്രണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു'' - ജാഫര്‍ പറയുന്നു.






