
നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രമാണ് 'തട്ടത്തിന് മറയത്ത്'. നടന് അജു വര്‍ഗീസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. യുവാക്കള്‍ക്കിടയില്‍ വന്‍ തരംഗമാകാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.
ഇന്നിതാ വിനോദിന്റെയും ആയിഷയുടെയും പ്രണയം കേരളക്കര ഏറ്റെടുത്തിട്ട് 14 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്. ഈ അവസരത്തില്‍ അജു വര്‍ഗീസ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
' ഉമ്മച്ചികുട്ടിയെ പ്രണയിച്ച നായരുടെ കഥ പറഞ്ഞിട്ട് ഇന്നേക്ക് 14 വര്‍ഷം' എന്നാണ് അജു വര്‍ഗീസ് കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി രംഗത്തെത്തിയത്.
2012 ജൂലൈ 6-നാണ് ' തട്ടത്തിന് മറയത്ത്' റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസന് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇഷ തല്‍വാര്‍ നായികയായ ചിത്രത്തില്‍ മനോജ് കെ. ജയന്, സണ്ണി വെയ്ന്‍,ഭഗത് മാനുവല്‍, ശ്രീനിവാസന് തുടങ്ങി നിരവധി താരങ്ങളാണ് അണിനിരന്നത്.






