ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിനു നെടുംതൂണായത് ഒരിടവേളയ്ക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയുടെ ബാറ്റിങ്ങാണ്. അരങ്ങേറ്റ മത്സരം കളിച്ച യുവതാരം ഹനുമ വിഹാരിയും- ജഡേജയും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്കോര്‍ 200 കടത്തിയത്. വിഹാരിയുടെ വിക്കറ്റ് പോയതോടെ വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജ ഒറ്റയാള്‍പോരാട്ടം നയിക്കുകയായിരുന്നു.
പുറത്താകാതെ നിന്ന ജഡേജ 156 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 86 റണ്‍സ് നേടിയാണ് രക്ഷാപ്രവര്‍ത്തനം തനിച്ചു നടത്തിയത്. അര്‍ധ സെഞ്ചുറിയോ സെഞ്ചുറിയോ നേടിയാല്‍ രവീന്ദ്രയുടെ സെലബ്രേഷന് ശൈലിയാണ് ബാറ്റു ചുഴറ്റല്‍. ഒരിടവേളയ്ക്കുശേഷം ഡ്രസിങ്ങ് റൂമിലേക്ക് നോക്കിയുള്ള ആ ബാറ്റു ചുഴറ്റല്‍ ഒരു കണക്കു തീര്‍ത്തതാവാം. നാലു ടെസ്റ്റ് മത്സരങ്ങളിലും അവസരം നല്‍കാതെ അവസാന ടെസ്റ്റ് മത്സരത്തില്‍ അശ്വിന്റെ പരിക്ക് വഷളായതുകൊണ്ടു മാത്രം പകരക്കാരനായി ഇറക്കിയ കണക്ക് ജഡേജ ബാറ്റുകൊണ്ടും പന്തുകൊണ്ടും കാണിച്ചു. ഇന്ത്യയെ വന്‍ തകര്‍ച്ചയിലേക്ക് വീഴാതെ പിടിച്ചുനിര്‍ത്തിയത് ജഡേജയുടെ ബാറ്റിങ്ങാണ്. അര്‍ധ സെഞ്ചുറി പിന്നിട്ടതിനു ശേഷമാണ് ജഡേജ ഓവലില്‍ ബാറ്റു ചുഴറ്റിയത്. അശ്വിന്റെ പ്രകടനം മോശമായപ്പോള്‍ പോലും പകരം ജഡേജ എന്ന പരിഗണന പോലും കൊടുക്കാത്തവര്‍ക്കു നേരെയുള്ള ഒരു മറുപടി കൂടിയായി.

Comments