More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

റിസ്‌ക് എടുക്കാന്‍ തയാറാണോ..? എങ്കില്‍ ഇതാ കോടമഞ്ഞില്‍ പുതപ്പിച്ച കൊളുക്കുമലയിലെ 'നീലവസന്തം' കാണാം

Authored by Web Desk | Last updated: 16 Sep 2018, 6:06 PM | 2 min read

Print
റിസ്‌ക് എടുക്കാന്‍ തയാറാണോ..? എങ്കില്‍ ഇതാ കോടമഞ്ഞില്‍ പുതപ്പിച്ച കൊളുക്കുമലയിലെ 'നീലവസന്തം' കാണാം
12 വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തി മൂന്നാറില്‍ നീലവസന്തം ഒരുക്കുകയാണ് നീലക്കുറിഞ്ഞി. 2006 നു വിരിഞ്ഞു വിടപറഞ്ഞ നീലക്കുറിഞ്ഞികള്‍ 2018 ല്‍ പ്രളയത്തിനു ശേഷം വിരുന്നെത്തി തുടങ്ങി. മൂന്നാറിലെ രാജമലയിലും വട്ടവടയിലുമാണ് സാധാരണ നീലക്കുറിഞ്ഞി നീലപുതപ്പിക്കുന്നത്. എന്നാല്‍ പതിവ് തെറ്റിച്ച് കൊളുക്കുമലയെ നീലപ്പുതപ്പണിയിച്ച് നീലക്കുറിഞ്ഞികള്‍ ആകര്‍ഷിക്കുകയാണ്. അഡ്വ.ഹറൂണ്‍ എസ്ജി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് കൊളുക്കുമലയില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്ന തലക്കെട്ടില്‍ കണ്‍നിറയിക്കും ചിത്രങ്ങള്‍ ഉള്‍പ്പെടെ വിവരിച്ചിരിക്കുന്നത്.

കൊളുക്കുമലയിലേക്ക് എത്താനുള്ള വഴിയും ദൂരവും, ബന്ധപ്പെടാനുള്ള ജീപ്പ് ഡ്രൈവറുടെ ഫോണ്‍ നമ്പറും ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

കൊളുക്കുമലയിൽ നീലക്കുറിഞ്ഞി പൂത്തപ്പോൾ*

കൊളുക്കുമല ടീ ഫാക്​ടറി; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം. സമുദ്രനിരപ്പിൽനിന്ന്​ ഏകദേശം 8000 അടി ഉയരത്തിൽ 500 ഏക്കറോളം സ്​ഥലത്ത്​ കീടനാശിനികൾക്കും രാസവളങ്ങൾക്കും വഴിപ്പെടാതെ ഇവിടെ തേയില വളരുന്നു. അതുകൊണ്ടുതന്നെ കൊളുക്കുമലയിലെ തേയിലക്ക്​ ഗുണവും രുചിയും കൂടുതലാണ്​. സാധാരണ മൂന്നാറിലെ രാജമലയിലും വട്ടവടയിലുമാണ്​ 12 വർഷത്തിലൊരിക്കൽ വിരിയുന്ന നീലക്കുറിഞ്ഞി പൂക്കൾ കൂടുതലായി കാണാറുള്ളത്​. പക്ഷേ, പതിവ്​ തെറ്റിച്ച്​ ​ഇത്തവണ നീലക്കുറിഞ്ഞി കൂടുതൽ പൂത്തത്​ കൊളുക്കുമലയിലാണ്​.
മൂന്നാറിലെ സൂര്യനെല്ലിയിൽനിന്ന്​ 13 കിലോമീറ്ററാണ്​ കൊളുക്കുമലയിലേക്ക്​. സൂര്യനെല്ലി വരെ നമ്മുടെ വാഹനത്തിൽ പോകാൻ പറ്റുമെങ്കിലും അവിടെ നിന്നുള്ള 13 കിലോമീറ്റർ പോകണമെങ്കിൽ ഫോർവീൽ ഡ്രൈവ്​ ജീപ്പ്​ തന്നെ ശരണം. 1500-2000 രൂപയാണ്​ ജീപ്പ്​ സവാരിക്ക്​ ഇൗടാക്കാറുള്ളത്. ഇൗ പതിമൂന്ന്​ കിലോമീറ്റർ പിന്നിടാൻ ഒന്നരമണിക്കൂറെടുക്കും എന്നതിൽ നിന്നുതന്നെ റോഡി​ന്റെ അവസ്​ഥ (റോഡ്​ പേരിന്​ മാത്രം, പാറക്കല്ലുകൾ അടുക്കി​വെച്ച മൺപാത) പറയേണ്ടതില്ലല്ലോ. കൊളുക്കുമല ടീ ഫാക്​ടറി സ്​ഥിതിചെയ്യുന്നത്​ തമിഴ്​നാട്ടിലെ തേനി ജില്ലയിലാണെങ്കിലും അവിടെ എത്താൻ കേരളത്തിൽനിന്ന്​ മാത്രമേ വഴിയുള്ളൂ.
നീലക്കുറിഞ്ഞി കൂടുതൽ പൂക്കാറുള്ള വട്ടവടക്കും കൊട്ടക്കമ്പൂരിന്റെ സമീപപ്രദേശങ്ങളിലും ഇത്തവണ നീലക്കുറിഞ്ഞി കാണാൻ വനംവകുപ്പി​ന്റെ നിയന്ത്രണമുണ്ട്​. പിന്നെ പേരിനാണെങ്കിലും കുറച്ചുള്ളത്​ രാജമലയിലാണ്​ (ഇരവികുളം നാഷനൽ പാർക്ക്​). പക്ഷേ, കുറച്ച്​ റിസ്​ക്കെടുത്താണെങ്കിലും കൊളുക്കുമലയിൽ വന്നാൽ കോടമഞ്ഞി​ന്റെ അകമ്പടിയോടെ താഴ്​വാരങ്ങളിൽ ആടിയുലയുന്ന നീലക്കുറിഞ്ഞി പൂക്കളെ കൺകുളിർക്കെ കാണാം.... ടീ ഫാക്ടറിയുടെ സമീപത്തുനിന്ന് ഒരു കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം നടന്നുകയറി താഴോട്ട് നോക്കുമ്പോൾ താഴ്​വാരങ്ങളിൽ മഞ്ഞിൽ പൊതിഞ്ഞുനിൽക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളുടെ കാഴ്ച വർണനാതീതമാണ്.... അത് കണ്ട് തന്നെ അറിയണം.
കൊളുക്കുമലയിൽ മഞ്ഞ്​ പെയ്യുന്നതും കണ്ട്​ തിരിച്ചിറങ്ങുംമുമ്പ്​ ടീ ഫാക്​ടറിയിൽനിന്ന്​ ഒാർഗാനിക്​ തേയില വാങ്ങാനും ആവിപറക്കുന്ന ചൂട്​ ചായ കുടിക്കാനും മറക്കരുത്​.
*ബാക്കി കഥകൾ ചിത്രങ്ങൾ നിങ്ങളോട്​ പറയും*

NB: സൂര്യനെല്ലിയിൽനിന്ന്​ കൊളുക്കുമലയിലേക്കുള്ള ജീപ്പ്​ യാത്രക്ക്​​ ഡ്രൈവറുടെ കാര്യം കൂടി ശ്രദ്ധിക്കണം. അത്രയും ദുർഘടം പിടിച്ച പാതയാണിത്​. നമ്മൾ ​ പോകു​മ്പോൾ സെലക്​ട്​ ചെയ്യാറുള്ളത്​ 1993 മുതൽ കൊളുക്കുമലയിലേക്ക്​ വളയംപിടിക്കുന്ന എബിച്ചേട്ട​ന്റെ ജീപ്പാണ്​. സൂര്യനെല്ലിയിലെ മോസ്​റ്റ്​ എക്​സ്​പീരിയൻസ്​ഡ്​ ഡ്രൈവർ.​ ഫോൺ: 9447464760

Tags

  • facebook post
  • neelakurinji
  • kolukkumala

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിമർശിക്കുന്നത് ‘ഫ്രജൈൽ ഫൈവി’ലേക്ക് തള്ളിവിട്ടവർ: ജിഡിപി വളർച്ചയെ വിമർശിച്ചവർക്കെതിരെ പ്രധാനമന്ത്രി  മോദി

വിമർശിക്കുന്നത് ‘ഫ്രജൈൽ ഫൈവി’ലേക്ക് തള്ളിവിട്ടവർ: ജിഡിപി വളർച്ചയെ വിമർശിച്ചവർക്കെതിരെ പ്രധാനമന്ത്രി മോദി

photo ; facebook

‘അനീതിയുടെ കാലത്തോടാണ് സിജെപി പ്രതികരിച്ചത്’; സാദിഖലി ശിഹാബ് തങ്ങൾ

photo-facebook

കൊച്ചിയിൽ വീണ്ടും സ്വകാര്യബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം ; ഹോൺ അടിച്ചത് ഇഷ്ടപ്പെട്ടില്ല, കാർ ഉടമയെ തടഞ്ഞു നിർത്തി ഭീഷണി

ബാലവിവാഹത്തിനെതിരെ ഇന്ത്യ; പോരാട്ടത്തിന് യു.എന്നിന്റെ ആഗോള അംഗീകാരം

ബാലവിവാഹത്തിനെതിരെ ഇന്ത്യ; പോരാട്ടത്തിന് യു.എന്നിന്റെ ആഗോള അംഗീകാരം

photo- Representative

സെപ്റ്റംബറിൽ ആകാശത്ത് വിസ്മയക്കാഴ്ചകൾ; ഈ ദിവസങ്ങൾ ഓര്‍ത്തുവെയ്ക്കുക

photo-facebook

ബന്ദിപ്പൂർ ഉൾക്കാട്ടിൽ കെഎസ്ആർടിസി ബസ് അര്‍ദ്ധരാത്രി കുടുങ്ങി ; 32 യാത്രക്കാർക്ക് രക്ഷകരായി വയനാട് പോലീസ്

Comments