
പ്രിയദര്ശന്െ സംവിധാനം ചെയ്ത പല ചിത്രങ്ങളും ഒന്നിലധികം പ്രാവശ്യം കാണാത്ത മലയാളികള്‍ ഉണ്ടാവില്ല. വമ്പന്‍ താരനിരകളും പ്രിയദര്ശന് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഇപ്പോള്‍ തന്റെ രണ്ട് ചിത്രങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു നടന്റെ അഭാവം ഉണ്ടായിരുന്നെങ്കില്‍ രണ്ട് ചിത്രങ്ങളും അദ്ദേഹത്തിനായി വൈകിപ്പിച്ചേനെ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രിയദര്ശന്.
കിലുക്കം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളിലെ ഇന്നസെന്റിന്റെ കഥാപാത്രത്തെ കുറിച്ചാണ് പ്രിയദര്ശന് പറഞ്ഞത്. 'കിലുക്കത്തിലെ കിട്ടുണ്ണിയും, ചന്ദ്രലേഖയിലെ ഇരവിയും സ്ക്രീനിലെത്തിയാല്‍ പ്രേക്ഷകര്‍ ചിരിക്കണം, ഇന്നസെന്റ് എന്ന നടന്റെ അഭിനയ രീതിയാണ് ആ കഥാപാത്രങ്ങള്‍ക്ക് കൂടുതലായി ഇണങ്ങുക.
അത് കൊണ്ട് തന്നെ ഈ രണ്ടു ചിത്രങ്ങളും എടുക്കുന്ന അവസരത്തില്‍ ഇന്നസെന്റിന് അത് ചെയ്യാന്‍ പ്രതിസന്ധി നേരിട്ടിരുന്നുവെങ്കില്‍ ആദ്ദേഹത്തിനു വേണ്ടി കിലുക്കവും, ചന്ദ്രലേഖയും മാറ്റിവെയ്ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. അത്രത്തോളം ഡെപ്തുള്ള കഥാപാത്രമാണത്. കിലുക്കത്തിലെ കിട്ടുണ്ണിയൊക്കെ ഇത്ര മനോഹരമായി ചെയ്യാന്‍ ഇന്നസെന്റ് എന്ന നടനല്ലാതെ മറ്റൊരാള്‍ക്കും സാധ്യമാകില്ല.-പ്രിയദര്ശന് പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് പ്രിയദര്ശന് ഇക്കാര്യം വ്യക്തമാക്കിയത്.






