ബംഗളുരു: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില അജ്ഞാതര്‍ തകര്‍ത്തു. ഞായറാഴ്ച വൈകുന്നേരമാണ് അജ്ഞാത അക്രമി സംഘം ബംഗളുരുവിലെ സ്മാരകശില തകര്‍ത്തത്. ബംഗളുരുവിലെ യെലഹങ്കയില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ഗ്രാനൈറ്റ് ശിലയാണ് തകര്‍ത്തത്.
സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബി.ജെ.പിയും അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സൈനികരും രംഗത്ത് വന്നിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സൈനികര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര സ്മാരകശില ഉടന്‍ പുനഃസ്ഥാപിക്കണമെന്നും ബൃഹത് ബംഗളുരു മഹാനഗര്‍ പാലിക അധികൃതരോട് ആവശ്യപ്പെട്ടു.
മുംബൈയിലെ താജ് ഹോട്ടലില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ 14 പേരെ രക്ഷിക്കുന്നതിനായി പത്തംഗ കമാന്‍ഡോ സംഘത്തിനൊപ്പം നടത്തിയ ഓപ്പറേഷനിടെയാണ് സന്ദീപ് ഉണ്ണികൃഷ്ണന് വെടിയേറ്റത്. സഹസൈനികരെ കൂടി തീവ്രവാദികളുടെ തോക്കിന് മുനയില്‍ നിന്ന് രക്ഷിച്ച സന്ദീപ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
We're anguished to know that Major Sandeep Unnikrishnannan's board of granite slab erected on a brick structure at Yelahanka in Bangalore has been smashed. We're requesting for immediate erection of board and investigation to punish culprits.






