രാജകുമാരി: ദൃശ്യവിസ്മയം ഒരുക്കി സഞ്ചാരികളുടെ മനം കവര്‍ന്ന് സിംഹപ്പാറ.ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ നിന്നും ഓഫ് റോഡിലൂടെ സഞ്ചരിച്ച് തേയിലക്കാടുകള്‍ക്കിടയിലൂടെ മലകയറി എത്തുമ്പോള്‍ കൊളുക്കുമലയ്ക്ക് സമീപത്തായിട്ടാണ് കാഴ്ചയുടെ വിസ്മയം ഒഴുക്കി സിംഹപ്പാറ സ്ഥിതി ചെയ്യുന്നത്.
സിംഹത്തിന്റെ ആകൃതിയിലുള്ള പാറക്കെട്ടുനിറഞ്ഞ മലനിരകള്‍ക്ക് തേയിലക്കൃഷിക്കായെത്തിയ പഴമക്കാര്‍ നല്‍കിയ പേരാണ് സിംഹപ്പാറ.
വ്യത്യസ്ഥമായ പാറക്കെട്ടുനിറഞ്ഞ മലനിരയും തമിഴ്നാടിന്റെ വിദൂരദൃശ്യവും മഞ്ഞുമൂടുന്ന മലനിരകളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.
കൊളുക്കുമലയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടത്താവളമായി ഇതു മാറിക്കഴിഞ്ഞു. കേരളാ തമിഴ്നാട് അതിര്‍ത്തി മലനിരകള്‍ ഉള്‍ക്കൊള്ളുന്ന കൊളുക്കുമല പ്രകൃതി മനോഹാരിത നിറഞ്ഞുനില്‍ക്കുന്ന ഹൈറേഞ്ചിലെ പ്രധാന പ്രദേശമാണ്.
പച്ചവിരിച്ച മലനിരകള്‍ക്ക് നടുവിലെ മഞ്ഞും കുളിരും ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമായി കൊളുക്കുമല മാറിക്കഴിഞ്ഞു.
വിനോദ സഞ്ചാരികള്‍ നിരവധിയായി ഇവിടേക്ക് എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തിരിച്ചടിയായി മാറുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് സഞ്ചാരികള്‍ക്കായി വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊളുക്കുമലയിലേയും സിംഹപ്പാറയിലേയും വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Comments