
കോട്ടയം: പലപ്പോഴും പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് നുണ പരിശോധന അധവ പോളിഗ്രാഫ് ടെസ്റ്റ്. പല മുഖ്യ കേസുകളുമായി ബന്ധപ്പെട്ട് ഇത്തരം ഒരു വാക്ക് പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ബലാത്സംഗം ചെയ്തു എന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് അറസ്റ്റിലായ കേസിലും ഇതേ വാക്ക് പറഞ്ഞ് കേള്‍ക്കുന്നു. ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണം. എന്നാല്‍ പ്രതികള്‍ അബോധാവസ്തയില്‍ പറയുന്ന വിവരങ്ങളായതിനാല്‍ നുണ പരിശോധന കോടതി തെളിവായി സ്വീകരിക്കില്ലെന്നാണ് കെമാല്‍ പാഷ പറയുന്നത്. ഇത്തരത്തില്‍ ഒരു പരിശോധന നടത്തി ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
വിചാരിക്കും പോലെയൊന്നുമല്ല പോളിഗ്രാഫ് ടെസ്റ്ര്. ചോദ്യങ്ങള്‍ ചോദിച്ച് അതിന് സത്യമായി മറുപടി പറയിക്കുകയല്ലിത്. ഒരു ചോദ്യം ചോദിച്ചു അതിനുത്തരം നുണയാണോ അല്ലയോ എന്ന് കണ്ടുപിടിക്കുകയല്ല ചെയ്യുന്നത്. പരിശോധന ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പോളിഗ്രാഫ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കപ്പെടുന്ന ആള്‍ക്ക് വ്യക്തമായി പറഞ്ഞു നല്‍കും. അതോടൊപ്പംതന്നെ ടെസ്റ്റിനു മുമ്പായി ഒരു അഭിമുഖവും ഉണ്ടാവും. അവിടെ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ടെസ്റ്റില്‍ 'കണ്ട്രോള് ക്വസ്റ്റിന്' ആയി ഉപയോഗിക്കപ്പെടാം.
നുണ പരിശോധന എന്നാല്‍ എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്‍ഫോ ക്ലിനിക് ഇന്ത്യയുടെ അഡ്മിനും സഹ സ്ഥാപകനുമായ ജിനേഷ് പിഎസ്. തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്ന കുറിപ്പിലൂടെയാണ് നുണ പരിശോധന എന്തെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
പറയുന്നത് സത്യമാണോ എന്നറിയാന്‍ അഗ്നിശുദ്ധി പരീക്ഷയായിരുന്നു എന്ന് പുരാണങ്ങളില്‍. വിഷപ്പാമ്പുകളെ അടച്ച ജാറില്‍ കയ്യിട്ട് പരീക്ഷണം ഉണ്ടായിരുന്നു. തിളച്ച എണ്ണയില്‍ കൈ മുക്കിയും പരീക്ഷണം ഉണ്ടായിരുന്നു.
കാലം മാറി. ശാസ്ത്രീയമായ നിരീക്ഷണ രീതികള്‍ വന്നു.
അങ്ങനെ ആവിര്‍ഭവിച്ച ഒന്നാണ് നുണപരിശോധന അഥവാ പോളിഗ്രാഫ് ടെസ്റ്റ്.
ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ഭാഗത്ത് പല പരീക്ഷണ നിരീക്ഷണങ്ങളും നടന്നു.
ബ്ലഡ് പ്രഷര്‍, ശ്വസന നിരക്ക് എന്നിവ നിരീക്ഷിച്ചാല്‍ ഒരു വ്യക്തി പറയുന്നത് നുണയാണോ അല്ലയോ എന്ന് മനസ്സിലാകും എന്നായിരുന്നു ആദ്യകാല കണ്ടെത്തലുകള്‍. വില്യം മേസ്റ്റണ് 1938-ല്‍ 'ദ ലൈ ഡിറ്റെക്റ്റര്‍ ടെസ്റ്റ്' എന്ന പുസ്തകമെഴുതി.
അവിടെനിന്നും സയന്‍സ് വളരെയധികം വികസിച്ചു.
ഇന്ന് പല ഫിസിയോളജിക്കല്‍ പ്രതികരണങ്ങളും അളക്കാന്‍ സാധിക്കുന്ന ഒരു ഉപകരണമാണ് പോളിഗ്രാഫ്. ബ്ലഡ് പ്രഷര്‍, പള്‍സ്, ശ്വസന പ്രക്രിയ, ശ്വസന താളം, ശരീരതാപനില, ത്വക്ക് വൈദ്യുതീവാഹകശക്തി എന്നിവ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കുന്ന ഉപകരണമാണിത്. തുടരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് നിരീക്ഷണം. നുണ പറയുമ്പോള്‍ മുകളില്‍ പറഞ്ഞ ഓരോ ഫിസിയോളജിക്കല്‍ പ്രതികരണങ്ങളിലും വ്യതിയാനം ഉണ്ടാകുന്നു എന്നതാണ് അടിസ്ഥാന തത്വം.
ഒരു ചോദ്യം ചോദിച്ചു അതിനുത്തരം നുണയാണോ അല്ലയോ എന്ന് കണ്ടുപിടിക്കുകയല്ല ചെയ്യുന്നത്.
പരിശോധന ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പോളിഗ്രാഫ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കപ്പെടുന്ന ആള്‍ക്ക് വ്യക്തമായി പറഞ്ഞു നല്‍കും. അതോടൊപ്പംതന്നെ ടെസ്റ്റിനു മുമ്പായി ഒരു അഭിമുഖവും ഉണ്ടാവും. അവിടെ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ടെസ്റ്റില്‍ 'കണ്ട്രോള് ക്വസ്റ്റിന്' ആയി ഉപയോഗിക്കപ്പെടാം.
ചോദ്യങ്ങള്‍ Irrelevant questions, probable lie questions, control questions, relevant questions എന്നിങ്ങനെ പല വിഭാഗങ്ങള്‍ ഉണ്ടാവും. ഇടകലര്‍ത്തിയാവും ചോദ്യങ്ങള്‍ ചോദിക്കുക. ഈ ചോദ്യങ്ങളുടെ റെസ്പോണ്‍സും താരതമ്യം ചെയ്താണ് ഒരു കണ്ക്ലൂഷനില് എത്തുക.
ടെസ്റ്റിന്റെ വിശ്വാസ്യത ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ല. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 61 ശതമാനം മാത്രമേ കൃത്യതയുള്ളൂ എന്നാണ്. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ നടത്തിയ ചില പഠനങ്ങളില്‍ 80 മുതല്‍ 95 ശതമാനം വരെ കൃത്യത ഉള്ളതായും കാണിക്കുന്നു.
കുറ്റാന്വേഷണത്തില്‍ ഒരു സംവിധാനമായി ഉപയോഗിക്കാമെങ്കിലും ശാസ്ത്രീയമായി 100% കൃത്യത ഉറപ്പാക്കാന്‍ ആവില്ല എന്നാണ് പൊതുവെ വിവക്ഷിക്കുന്നത്.
ഇതൊരു തെളിവായി ലോകത്തിലെ മിക്ക രാജ്യങ്ങളിലെ കോടതികളും അംഗീകരിക്കുന്നില്ല. ഇന്ത്യയിലും അങ്ങനെതന്നെ.
സയന്‍സ് ഇതിനു ശേഷവും വളര്‍ന്നുകഴിഞ്ഞു. അങ്ങിനെ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിംഗ്, ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓസിലേഷന്‍ സിഗ്നേച്ചര്‍ പ്രൊഫൈലിംഗ്, ബ്രെയിന്‍ മാപ്പിംഗ്, ഫംഗ്ഷണല്‍ എംആര്‍ഐ ഇങ്ങനെ ധാരാളം നൂതന സാങ്കേതിക വിദ്യകള്‍ വളര്‍ന്നുകഴിഞ്ഞു.
ഓരോന്നിനും പിന്നിലും വളരെ രസകരമായതും ആകാംക്ഷാജനകവുമായ ധാരാളം സംഭവ കഥകളുണ്ട്.
Terry Harrington കേസ് ഒക്കെ അതില്‍ ചിലതാണ്.






