
കുളു-മാണാലിയില്‍ കനത്ത മഴ തുടരുകയാണ്, കനത്ത മഴയില്‍ തമിഴ് സിനിമാ നടന് കാര്‍ത്തിയും സംഘവും അവിടെ കുടുങ്ങി. ദേവ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായാണ് കാര്‍ത്തിയും സംഘവും മണാലിയിലേക്ക് എത്തിയത്. റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാര്‍ത്തി ഇന്നലെ രാത്രിയോടെ ചെന്നൈയില്‍ എത്തി. താന്‍ സുരക്ഷിതനാണെന്ന് ട്വീറ്ററിലൂടെ കാര്‍ത്തി അറിയിച്ചു.
Friends,
Few of us came back to Chennai last night. Director, Cameraman and crew are still in Manali but they are safe. Since there is no power and roads are cut off they will come down after a day. Hope rain stops soon!— Actor Karthi (@Karthi_Offl) September 25, 2018
ആറ് ദിവസം മുന്‍പാണ് ദേവ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മണാലിയിലെത്തിയത്. മൂന്ന് ദിവസം മുന്‍പ് കാര്‍ത്തിയും മണാലിയില്‍ എത്തിയിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ മണയും മണ്ണിടിച്ചിലും കാരണം റോഡ് ഗതാഗതം തടസപ്പെട്ടതോടെ മണിക്കൂറുകളോളം താരം റോഡില്‍ കുടുങ്ങി കിടന്നു. റോഡുകളും പാലങ്ങളും തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങള്‍ തടസ്സപ്പെട്ടത് കാരണം താരം ലൊക്കേഷനിലേക്കു പോവാതെ ചെന്നൈയിലേക്ക് തിരിച്ചു. അഞ്ചു മണിക്കൂറോളം കാര്‍ത്തി റോഡില്‍ കുടുങ്ങി കിടന്നു.






