ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതിവേഗ റെയില്‍ പദ്ധതിക്ക് ജപ്പാന്റെ സഹായം. വെള്ളിയാഴ്ചയാണ് ഇന്ത്യയും ജപ്പാനും തമ്മില്‍ തമ്മില്‍ ഇത്തരത്തില്‍ വായ്പ കരാര്‍ ഒപ്പുവച്ചത്. മുംബൈ അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിക്ക് പുറമെ കൊല്‍ക്കത്തയിലെ മെട്രോ റെയില്‍ പദ്ധതിക്കുമാണ് ജപ്പാന് സഹായം ലഭിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.
കരാര്‍ പ്രകാരം ജപ്പാന് അന്താരാഷ്ട്ര സഹകരണ ഏജന്‍സിയാണ് വായ്പ അനുവദിക്കുന്നത്. മുംബൈ അഹമ്മദാബാദ് അതിവേഗ റെയില്‍ പ്രോജക്റ്റിന് വേണ്ടി 5,591 കോടി രൂപയും കൊല്‍ക്കത്ത ഈസ്റ്റ് വെസ്റ്റ് മെട്രോയുടെ നിര്‍മ്മാണത്തിനായി 1,619 കോടിയുമാണ് വായ്പയാണ് നല്‍കുക.
ഇത് രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണത്തിനും ശക്തി പകരുന്നതാണെന്ന് കേന്ദ്രം വ്യക്തമാക്കി.






