ആപ്പിള്‍ ഐഫോണ്‍ Xs/ Xs മാക്സ് എന്നീ മോഡലുകള്‍ വിപണിയിലിറക്കി. Xs ഐഫോണ്‍ 64 ജിബി ഫോണാണ് തുടക്ക മോഡല്‍ ഇതിന്റെ വില 99,000 രൂപയാണ്. 256 ജിബി പതിപ്പിന് 1,14,900 രൂപ വില വരും, 512 ജിബി മോഡലിനാണെങ്കില്‍ 1,34,900 രൂപ വില വരും. ഐഫോണ്‍ Xs മാക്സിന്റെ തുടക്ക മോഡലിന്റെ വില 1,09,900 രൂപയാണ്. 64 ജിബി സംഭരണശേഷിയാണ് ഇതിനുള്ളത്. 256 ജിബി വേരിയന്റിന് 1,24,900 രൂപയും 512 ജിബി വേരിയന്റിന് 1,44,900 രൂപയുമാണ് വില വരുന്നത്.
ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്. ഇതില്‍ നിന്നും വാങ്ങുന്നവര്‍ക്ക് നിരവധി ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. ആപ്പിളിന്റെ ഇന്ത്യയിലെ വില്‍പ്പനക്കാരുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.indiaistore.com/ ലൂടെ ഐഫോണുകള്‍ വാങ്ങാം. 24 മാസത്തേക്ക് തുടക്ക് മോഡലിന്റെ ഇഎംഐ 4,499 രൂപയാണ്. ആപ്പിളിന്റെ ഡിസ്ട്രിബ്യൂട്ടര്‍മാരായ ഇന്‍ഗ്രാം മൈക്രോയും, റെഡിങ്ങ്ടണും ഫോണുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇന്‍ഗ്രാമിന് ഇന്ത്യയില്‍ 3000 റീടയില്‍ സ്റ്റോറുകള്‍ ഉണ്ട്, റെഡിങ്ങ്ടണ്ന് 2,500 സ്റ്റോറുകളുമാണ് ഉള്ളത്.
എയര്‍ടെലിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ എല്ലാ മോഡലുകള്‍ക്കും ആക്സിസ് ബാങ്കിന്റെ അല്ലെങ്കില്‍ സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിലൂടെ വാങ്ങിയാല്‍ 5 ശതമാനം ക്യാഷ്ബാക്ക് നല്‍കുന്നുണ്ട്. പണം മുന്‍കൂര്‍ അടയ്ക്കണമെന്നുമില്ല. 12മാസം, 24 മാസ ഗഡുക്കളായും വാങ്ങാവുന്നതാണ്. ഗഡുക്കളല്ലാതെ വാങ്ങുമ്പോള്‍ ഫൈവ് ടൈംസ് റിവോഡ് പോയിന്റ്സും ലഭിക്കുന്നതാണ്. നേരത്തെ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഫോണ്‍ വീട്ടിലെത്തിച്ചു തരുന്ന ഓഫറും ഉണ്ടായിരുന്നു.

സമാനമായ ഓഫര്‍ ഫ്ളിപ്പ്കാര്ട്ടിലുമുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക്, ആര്‍എല്‍ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 5 ശതമാനം ഡിസ്ക്കൗണ്ട് ലഭിക്കും. ഫ്ളിപ്പ്കാര്‍ട്ടില്‍ തുടക്ക ഇഎംഐ 4,149 രൂപയാണ്. കൂടാതെ പഴയ സ്മാര്‍ട്ട്ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്താല്‍ 13,500 രൂപ വരെ ക്യാഷ് ബാക്കും നല്‍കുന്നുണ്ട്.
വൈരങ്ങള്‍ പതിച്ച ആഡംബര ഐഫോണ്‍, വില 7.11 ലക്ഷം രൂപ

റഷ്യന്‍ ബ്രാന്‍ഡായ കാവിയെ (Caviar) ആണ് കസ്റ്റമൈസ് ചെയ്ത് ആഡംബര ഐഫോണ്‍ ഇറക്കിയിരിക്കുന്നത്. ആപ്പിളിന്റെ ഫോണ്‍ വാങ്ങി വിവിധ തരം കസ്റ്റമൈസേഷനിലൂടെ ആഡംബരം തോന്നിപ്പിക്കലാണ് കമ്പനി ചെയ്യുന്നത്. സ്വര്‍ണവും, വൈരക്കല്ലുകളും മറ്റും പതിച്ചാണ് ഇവ ഇറക്കുന്നത്. വിവിധ മോഡലുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്. ഏറ്റവും വില കൂടിയ മോഡലിന്റെ പേര് മാക്സിമം ഡയമണ്ട്സ് (Maximum Diamonds) എന്നാണ്. ഐഫോണ്‍ Xs മാക്സ് മോഡലാണ് ഇങ്ങനെ മിന്നുക്കിയിറക്കിയിരിക്കുന്നത്. ഇതിന്റെ വില 9,890 ഡോളറാണ് (ഏകദ്ദേശം 7.11 ലക്ഷം രുപ). ഫോണിന്റെ പിന്‍ഭാഗത്ത് 400 വൈരക്കല്ലുകള്‍ പാകിയിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇനി ഉപഭോക്താക്കള്‍ക്ക് വൈരക്കല്ലുകള്‍ വേണ്ടെങ്കില്‍ പിന്‍ഭാഗം മുഴുവനും സ്വര്‍ണമടിച്ച് തരുകയും ചെയ്യും. സ്വര്‍ണം ചെയ്താല്‍ വിലയില്‍ കുറവ് വരും, 5,960 ഡോളര്‍ മാത്രം മതി. ഈ ഫോണുകള്‍ക്ക് ആപ്പിളിന്റെ വാറന്റി കിട്ടില്ല എന്നതാണ് പ്രധാന പ്രശ്നം.

Comments