
ഇനി ഓള് ഇന്ത്യാ റേഡിയോ ആമസോണിന്റെ ശബ്ദനിയന്ത്രിതമായ അലെക്സ സ്മാര്ട് സ്പീക്കറുകളിലൂടേയും നിങ്ങൾക്ക് കേള്ക്കാം. ഓള് ഇന്ത്യാ റേഡിയോ ഇനി ലോകത്തെവിടെയും ശ്രവിക്കാനുള്ള അവസരം ശ്രോതാക്കള്ക്ക് ലഭിക്കും. ആമസോണ് അലെക്സ വഴിയുള്ള സ്ട്രീമിങ് സേവനങ്ങള് ഓള് ഇന്ത്യാ റേഡിയോ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. ശബ്ദനിയന്ത്രിതമായി പ്രവര്ത്തിക്കുന്ന ആമസോണിന്റെ സ്മാര്ട്ട് അസിസ്റ്റന്റ് സാങ്കേതിക വിദ്യയാണ് അലെക്സ.
ആമസോണ് അലെക്സ പോലുള്ള സേവനങ്ങള് ജനജീവിതം കൂടുതല് സുഗമമാക്കിയെന്ന് പുതിയ സേവനങ്ങള്ക്ക് തുടക്കം കുറിച്ചുകൊണ്ട് വാര്ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രാജ്യവര്ധന് സിങ് റാത്തോഡ് പറഞ്ഞു.
ആമസോണ് അലെക്സയില് വിവിധ് ഭാരതിയും 14 ഓളം പ്രാദേശിക ഭാഷകളിലുള്ള റേഡിയോ സേവനങ്ങളും പ്രവര്ത്തിക്കുന്ന സ്മാര്ട് സ്പീക്കറുകള് വഴി കേള്ക്കാം. ഭാവിയില് സ്മാര്ട് സ്പീക്കര് വഴി ഓള് ഇന്ത്യാ റേഡിയോയില് വരുന്ന പഴയ പരിപാടികളും ലഭ്യമാവുമെന്നും ഓള് ഇന്ത്യ റേഡിയോ പറഞ്ഞു.







Comments