തിരുവനന്തപുരം: അഡല്‍റ്റ് ജോക്സ് എന്ന ഫേസ്ബുക്ക് പേജ് രാഹുല്‍ ഈശ്വറിന്റെ ഒഫീഷ്യല്‍ പേജായി മാറിയതെങ്ങനെയെന്ന് വിശദീകരണവുമായി രാഹുല്‍ ഈശ്വര്‍. 20 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള രാഹുല്‍ ഈശ്വറിന്റെ ഒഫീഷ്യല്‍ പേജ് നേരത്തെ അഡല്‍റ്റ് ജോക്സ് എന്നും 18+ ജോക്ക്സ് എന്നും ഉള്ള പേരിലായിരുന്നു ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയടക്കമുള്ളവര്‍ ചെയ്യുന്ന കാര്യമാണ് താന്‍ ചെയ്തത്. ഇതില്‍ പുതിയതായി ഒന്നുമില്ലെന്ന് രാഹുല്‍ ഈശ്വര്‍ ഒരു മാധ്യമത്തോട് പറഞ്ഞു.
രാഹുല്‍ ഈശ്വറിന്റെ പേജിന്റെ ഇന്‍ഫോ അന്‍ഡ് ഹിസ്റ്ററി പരിശോധിക്കുമ്പോള്‍ 2013ല്‍ ഗ്രൂപ്പ് തുടങ്ങുമ്പോള്‍ BBM Status എന്നായിരുന്നു. അത് മാറി BBM 18+ എന്നാക്കുകയും പിന്നീട് 18+ ജോക്സ് എന്നും മാറ്റി അതിനു ശേഷമാണ് പേജിന് രാഹുല്‍ ഈശ്വര്‍ എന്ന പേരുനല്കുന്നത്.
നസ്രിയ അടക്കമുള്ള പല സിനിമാ താരങ്ങളും പ്രധാനമന്ത്രി വരെ ചെയ്യുന്ന കാര്യം മാത്രമാണ് താനും ചെയ്തത്. അതില്‍ പരിഹസിക്കാന്‍ എന്താണുള്ളത്. ശശി തരൂര്‍ അടക്കമുള്ള പ്രമുഖരുടെ പേജുകള്‍ ഒക്കെ നിരവധി പേജുകള്‍ ഒന്നാക്കിയ ശേഷമുള്ള നിലയാണ് ഇപ്പോള്‍ കാണുന്നത്. ഫേസ്ബുക്കിലെ പേജിലെ കാര്യങ്ങള്‍ താന്‍ അല്ല നോക്കുന്നത്. ചില സുഹൃത്തുക്കളാണ് ഫേസ്ബുക്ക് പേജ് ശ്രദ്ധിക്കുന്നതെന്നും രാഹുല്‍ പറയുന്നു. എന്നാല്‍ പ്രധാന മന്ത്രിയുടേതടക്കം രാഹുല്‍ ആരോപണമുന്നയിച്ചവരുടെ പേജുകള്‍ പരിശോധിക്കുമ്പോള്‍ രാഹുലിന്റേതിനു സമാനമായ ഹിസ്റ്ററികള്‍ ഒന്നും തന്നെയില്ല.
പതിനെട്ടിന് മുകളിലുള്ളവര്‍ കേള്‍ക്കുന്ന തമാശകള്‍ അത്ര മോശമാണോ? അങ്ങനെയൊരു അഭിപ്രായം ഇവിടെ ആര്‍ക്കും ഇല്ല. ഇത്തരം തമാശകള്‍ രസിക്കാത്ത അരസികന്മാരാണ് അതിനെ കുറ്റം പറയുന്നത്. എല്ലാ സമയവും സമൂഹമാധ്യമങ്ങള്‍ ഇരുന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതിനാല്‍ കുറച്ച് പേരെ ഏല്‍പ്പിച്ചിരിക്കുകയാണ് ഇത്തരം കാര്യങ്ങള്‍. പല പേജുകള്‍ മെര്‍ജ് ചെയ്താണ് പേജ് ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായ ഏതെങ്കിലും പേജ് ആയിരിക്കാം 18+ ജോക്ക്സ്. ഇതു വല്യ പ്രശ്നമുള്ള സംഭവം ഒന്നുമല്ല. പതിനെട്ടിന് മുകളിലുള്ളവര്‍ കൂട്ടുകാരികളോടും സുഹൃത്തുക്കളോടും തമാശ പറയാറില്ലേയെന്നും രാഹുല്‍ ചോദിക്കുന്നു.






