
തൃശൂര്‍: ജില്ലയില്‍ അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് പിന്‍വലിച്ച സാഹചര്യത്തില്‍ ശനിയാഴ്ച്ച തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി ജില്ലാ കളക്ടര്‍ പിന്‍വലിച്ചു. കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് വന്നതിനെ തുടര്‍ന്നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത് പിന്‍വലിച്ചത്.
പുതിയ മുന്നറിയിപ്പ് പ്രകാരം ജില്ലയില്‍ മഞ്ഞ അലര്‍ട്ട് മാത്രമാണുള്ളത്. തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ ഐ.എ.എസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചത്. അതി തീവ്രമഴയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്ന മുന്നൊരുക്കങ്ങള്‍ പുതുക്കിയ മുന്നറിയിപ്പനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാണ് എന്നും കുറുപ്പില്‍ കളക്ടര്‍ പറയുന്നു.






