ബംഗലൂരു: ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേയിസ് സെയിലില്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്റുകള്‍ക്ക് 90 ശതമാനം ബൈബാക്ക് പ്രഖ്യാപിച്ചിരിക്കുന്നു. ബിഗ് ബില്ല്യന്‍ ബൈബാക്ക് ഗ്യാരന്റി സ്റ്റോറില്‍ എല്‍ജി, ഒപ്പോ ഫോണുകള്‍ക്കാണ് 90 ശതമാനം രൂപ വരെ ബൈബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ബൈബാക്ക് ഗ്യാരന്റി പ്രകാരം എല്‍ജി ജി7 പ്ലസ് തിങ്ക്, ഒപ്പോ എഫ് 9 പ്രോ എന്നിവയ്ക്കാണ് ഫോണിന്റെ 90 ശതമാനം വരുന്ന തുക തിരികെ ലഭിക്കുന്നത്. ആറു മുതല്‍ എട്ടു മാസം വരെ ഉപയോഗിച്ച എല്‍ജി ജി7 പ്ലസ് തിങ്ക് ഫോണിന് 36,000 രൂപ വരെ മൂല്യം തിരിച്ചു നല്‍കും (വാങ്ങുമ്പോള്‍ വില 40,000 രൂപ). എന്നാല്‍ ഇതേ ഹാന്‍ഡ്സെറ്റ് മറ്റു വിപണികളില്‍ തിരിച്ചു നല്കുമ്പോള് നല്‍കുന്നത് വെറും 15,000 രൂപ മാത്രമാണ്.
19,990 രൂപ വിലയുള്ള ഒപ്പോ എഫ്9 പ്രോയ്ക്ക് എട്ടു മാസത്തിനു ശേഷം തിരിച്ചുനല്കിയാല് 16,800 രൂപ വരെ തിരിച്ചു ലഭിക്കും. മറ്റുള്ളവര്‍ ഈ മോഡലിന് നല്‍കുന്നത് 10,000 രൂപയാണ്. എന്നാല്‍ ഈ ഓഫര്‍ ലഭിക്കാന്‍ വാങ്ങുമ്പോള്‍ തന്നെ 149 രൂപ അധികം നല്‍കേണ്ടതുണ്ട്. അതായത് ഒപ്പോ എഫ്9 പ്രോ വാങ്ങുമ്പോള്‍ 19,990 രൂപയുടെ കൂടെ 149 രൂപ അധികം നല്‍കണം.






