
''മുഖത്തിനിണങ്ങുന്നത് മാത്രമല്ല തലമുടിയുടെ സ്വഭാവത്തിന് കൂടി ചേരുന്ന ഹെയര്‍ സ്റ്റൈല്‍ തെരഞ്ഞെടുക്കാം.''
മുട്ടറ്റം നീളമുള്ള മുടിയൊക്കെ സൗന്ദര്യ സങ്കല്പങ്ങളില് നിന്നു കുറെ അകലെയായിരിക്കുന്നു. മുഖത്തിന് ചേരുന്ന ഹെയര്‍സ്റ്റൈലാണ് ഇന്ന് മിക്കവരും തെരഞ്ഞെടുക്കുന്നത്.
ഒരാളിന്റെ ഹെയര്‍കട്ട്, ഹെയര്‍ സ്റ്റൈ ല്‍ ഇതെല്ലാം ഒരു പരിധിവരെ ആ ആളിന്റെ സ്വഭാവം, വ്യക്തിത്വം ഇതൊക്കെ മനസ്സിലാക്കാന്‍ സഹായിക്കും. ഹെയര്‍ സ് റ്റൈല് വ്യക്തിത്വത്തിന്റെ മാത്രമല്ല, ഫാഷന്‍ സെന്‍സിന്റെ അടയാളവുമാണ്.
നീളമുള്ള ഇടതൂര്‍ന്ന മുടിയില്‍ മാത്രമേ വ്യത്യസ്ത സ്റ്റൈലുകള്‍ പരീക്ഷിക്കാവൂ എന്നില്ല. നീളം കുറഞ്ഞ മുടിയുള്ളവര്‍ക്കും യോജിച്ച ഹെയര്‍സ്റ്റൈല്‍ തെരഞ്ഞെടുത്ത് കൂടുതല്‍ സ്മാര്‍ട്ടാകാം. നീളം കുറഞ്ഞ തലമുടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഹെയര്‍ സൈ്റ്റലുകള് ഇതാ.
ബ്രയ്ഡ്സ് സ്റ്റൈല്‍
തലമുടി വൃത്തിയായി പിന്നി തലയ്ക്ക് ചുറ്റും കെട്ടിവയ്ക്കുന്നതാണ് ബ്രെയ്ഡ്സ് ഹെയര്‍സ്റ്റൈല്‍. കുറച്ചു മുടി അഴിച്ചിടുകയും ചെയ്യാം. നീണ്ട മുടിച്ചുരുളുകളെ മുറിക്കാന്‍ മടിയാണെങ്കില്‍, ബ്രെയ്ഡുകളായി കെട്ടിവയ്ക്കാം. വട്ട മുഖമുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഹെയര്‍സ്റ്റൈലാണിത്.
ഫ്രിന്‍ജസ് സ്റ്റൈല്‍
ഫ്രിന്‍ജസ് വീണ്ടും ഫാഷന്‍ രംഗത്തെ തരംഗമായിട്ടുണ്ട്. കത്രീന കൈഫാണ് ഇത് വീണ്ടും ഫാഷനബിളാക്കിയത്. അത്ര കൃത്യവും ക്രമവുമല്ലാതെ തലമുടി ചെറുതാക്കുക. അതോടൊപ്പം ചില ഇഴകള്‍ നെറ്റിയിലേയ്ക്ക് വീഴാന്‍ അനുവദിക്കുക. ഈ സ്റ്റൈല്‍ നിങ്ങളുടെ ആകര്‍ഷണീയത കുറേക്കൂടി വര്‍ദ്ധിപ്പിക്കും.
ലേസി ബണ്സ് സ്റ്റൈല്‍
ദീപിക പദുകോണ്‍ ആണ് ഈ ഹെയര്‍ സ്റ്റൈല്‍ ബോളിവുഡില്‍ ഫേമസ് ആക്കിയത്. ഒട്ടും പെര്‍ഫെക്ട് ആക്കാതെ, വളരെ ലേസി ആയി കൈകൊണ്ട് ഒതുക്കിയ തലമുടി മുഴുവനായും മുകളിലേക്കോ പിറകിലേക്കോ എടുത്ത് ബണ്‍ പോലെ കെട്ടുന്നതാണ് ഈ സ്റ്റൈല്‍. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണിതെന്ന് മാത്രമല്ല ഒരു പ്രത്യേക എലഗന്‍സ് ഉള്ള ഹെയര്‍ സ്റ്റൈലാണിത്.
ലേസി ബ്രെയ്ഡ്സ് സ്റ്റൈല്‍
ഒട്ടും പെര്‍ഫെക്ടല്ലാതെ, അലസമായി മുടി പിന്നിയിടുന്നതാണ് ഈ രീതി. തലമുടിയുടെ മുന്‍ഭാഗത്തു മാത്രമായോ രണ്ടു വശങ്ങളിലായോ അതല്ലെങ്കില്‍, മുഴുവന്‍ തലമുടിയും പിന്നിലേക്കെടുത്ത് ഫ്രഞ്ച് പിന്നലോ സാധാരണ ഫെയറി ടെയില്‍ പിന്നലോ ആയോ ചെയ്യാവുന്നതാണ്.
മെസ്സി ബണ്‍ സ്റ്റൈല്‍
തലയുടെ പിന്നില്‍ തലമുടി അഴിഞ്ഞ മട്ടില്‍ ബണ്ണായി കെട്ടിയുയര്‍ത്തി വയ്ക്കുക. അതിലെ ചില ഇഴകളുടെ അറ്റം തോളില്‍ അലസമായി ഇഴഞ്ഞു കിടക്കാന്‍ അനുവദിക്കുക. ഇപ്പോല്‍ ഹെയര്‍സ്റ്റൈല്‍ മെസ്സി ബണ്ണായി. അങ്ങനെ അശ്രദ്ധയുടെ സൗന്ദര്യം പ്രകടിപ്പിച്ച് ആഘോഷമായി നടക്കാം.
ബ്രെയിഡഡ് ബണ്‍ സ്റ്റൈല്‍
ബണ്‍ സ്റ്റൈലും ബ്രെയ്ഡ് സ്റ്റൈലും കൂട്ടിച്ചേര്‍ത്തുള്ള ഹെയര്‍സ്റ്റൈലാണ് ബ്രെയിഡഡ് ബണ്‍. ക്രൗണ്‍ ഏരിയയിലെ തലമുടി മുന്നില്‍ നിന്ന് പിറകിലേക്ക് വലുതായി മെടഞ്ഞ്, തലമുടിയുടെ അറ്റം ബണ്‍ പോലെ കെട്ടിവയ്ക്കുന്നതാണ് ഈ സ്റ്റൈ ല്‍. സമയമുണ്ടെങ്കില്‍ ഒരു മെടയലിനു പകരം നെറ്റിയുടെ വശങ്ങളില് നിന്ന് പിറകിലേക്ക് പിന്നിയും ബ്രെയിഡഡ് ബണ്‍ സ്റ്റൈല്‍ പരീക്ഷിക്കാവുന്നതാണ്.
ദി സ്പൈക്കി പിക്സി സ്റ്റൈല്‍
എക്സ്ട്രീം ബോയ് കട്ട് ചെയ്ത്, ക്രൗണ്‍ ഏരിയയിലെ തലമുടി ജെല്‍ ഉപയോഗിച്ച് വ്യത്യസ്ത ദിശകളിലേക്ക് റാ ന്‍ഡം സ്പൈക്കുകള്‍ കൊടുക്കുന്ന രീതിയാണിത്.
ഷോര്‍ട്ട് കേള് സ്റ്റൈല്‍
തലമുടി അത്ര ക്രമമല്ലാതെ ചെറുതാക്കി വെട്ടുക. എന്നിട്ട് മുടിയുടെ അറ്റം ചുരുളുകളാക്കി വയ്ക്കുക. ആ ചുരുളുകള്‍ മുഖത്തിന് ചുറ്റും അഴിഞ്ഞു കിടക്കട്ടെ. കനത്ത താടിയെല്ലുള്ളവര്ക്ക് ഈ സ്റ്റൈല്‍ നല്ലതാണ്. താടിയെല്ലിന്റെ മുഴച്ച് നില്പ്പിനെ ഈ സ്റ്റൈല്‍ ഏറെക്കുറെ മറയ്ക്കും. ഈ സ്റ്റൈല്‍ മൃദുവായ ലുക്ക് നല്‍കും.
ആംഗിള്‍ ബോബ് സ്റ്റൈല്‍
എഴുപതുകളില്‍ തരംഗം സൃഷ്ടിച്ച ഹെയര്‍ സ്റ്റൈലായിരുന്നു ബോബ് കട്ട്. ചില വ്യത്യാസങ്ങളോടെ ബോബ് കട്ട് തിരിച്ചുവന്നിരിക്കുന്നു. തിരിച്ചുവരവില്‍ സ്റ്റൈ ല്‍ മാത്രമല്ല പേരും മാറി, ആംഗിള്‍ ബോബ്. തലമുടി നീളം കുറച്ച് ബോബ് ചെയ്യുക. എന്നിട്ട് മുന്‍ഭാഗത്ത് കുറച്ച് തലമുടി ഒരു കോണിലേയ്ക്ക് വലിച്ചുവയ്ക്കുക. അതാണ് ആംഗിള്‍ ബോബ്. ണ്
അശ്വതി അശോക്