ഗുഗിള്‍ പിക്സല്‍ 3 പിക്സല്‍ എക്സ് എല്‍ 3 എന്നി സ്മാര്‍ട്ട ഫോണുകള്‍ അവതരിപ്പിച്ചു. എ പ്ലസ് റേറ്റിംഗ് നേടിയ 6.3 ഇഞ്ച് ഒ എല്‍ ഇ ഡി ഡിസ്പ്ലേയാണ് മോഡസലിന്റെ പ്രധാന ആകര്‍ഷണം. ഫോണിലെ ഡിസ്പ്ലേ അള്‍ട്രാ എച്ച് ഡി ടി വിയെക്കാള്‍ മികച്ച ദൃശ്യാനുഭവം നല്‍കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
ഗ്ലാസ് ബോഡി എഡജ് ടു എഡ്ജ് ഡിസ്പ്ലേ എന്നിവയാണ് പുതിയ മോഡലിന്റെ മറ്റു പ്രത്യേകതകള്‍. രണ്ടു മോഡലുകളിലും കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ വലിയ മികച്ച ഡിസ്പ്ലേയാണുള്ളത്. പിക്സല്‍ 3യില്‍ 5.5 ഇഞ്ച് ഡിസ്പ്ലേയും പിക്സല്‍ 3 എക്സ്എലില്‍ 6.3 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. 4 ജിബി റാം ശേഷിയുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗന്‍ 845 പ്രൊസെസ്സറാണ് രണ്ടു ഫോണിലുമുള്ളത്. വയര്‍ലെസ് ചാര്‍ജിങ്ങും മികച്ച വാട്ടര്‍ റെസിസ്റ്റന്‍സ് സംവിധാനവുമുണ്ട്.
പിക്സല്‍ 3യില്‍ 2915 മില്ലി ആംപിയര്‍ ബാറ്ററിയും പിക്സല്‍ 3 എക്സ്എലില്‍ 3430 മില്ലി ആംപിയര്‍ ബാറ്ററിയുമാണുള്ളത്.കഴിഞ്ഞ മോഡലുകളിലേതുപോലെ തന്നെ ഗൂഗിള്‍ ഏറ്റവും മികച്ച പരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത് ഫോണിലെ ക്യാമറയിലാണ്. രണ്ടിലും 8 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും 12.2 മെഗാപിക്സല്‍ റിയര്‍ ക്യാമറയുമുണ്ട്. എന്നാല്‍, ലെന്‍സിന്റെ മികവുകളെ അതിശയിക്കുന്ന തരത്തിലാണ് എഐ സംവിധാനം ഓരോ ചിത്രത്തെയും സമീപിക്കുന്നത്.
ചിത്രത്തെ മിഴിവുറ്റതാക്കാന്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സഹായിക്കുമ്ബോള്‍ ബാക്കിയുള്ള എല്ലാ ജോലികളും നിര്‍മിതബുദ്ധിയാണ് ചെയ്യുന്നത്.രണ്ടു മോഡലുകളും ഇന്ത്യയില്‍ നവംബര്‍ 1 മുതല്‍ ലഭിക്കും. 64 ജിബി മെമ്മറിയുള്ള പിക്സല്‍ 3 മോഡലിന് 71,000 രൂപയും 128 ജിബി മെമ്മറിയുള്ള മോഡലിന് 80,000 രൂപയുമായിരിക്കും ഇന്ത്യയിലെ വില. പിക്സല്‍ 3 എക്സ്എല്‍ 64 ജിബി മോഡലിന് 83,000 രൂപയും 128 ജിബി മോഡലിന് 92,000 രൂപയും ഇന്ത്യയില്‍ വിലയാകും






