
സുധാകരന് കാണാതെ പോയ തന്റെ പൊന്നോമനകള്‍ക്കു പേരിട്ടു. ഇരട്ട കണ്മണികള് ജനിക്കുന്നതിനു മുമ്പ് അപകടത്തില്‍ മരിച്ച സുധാകരന്റെ മക്കള്‍ക്ക് പേരിട്ട സന്തോഷ വാര്‍ത്ത സുധാകരന്റെ ഭാര്യ ഷില്‍നയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഏട്ടന്റെ കണ്മണികള് ഇനി.. നിമ മിത്ര സുധാകരന്, നിയ മാന്‍വി സുധാകരന്.. എന്നായിരുന്നു പോസ്റ്റ്.
2017 ഓഗസ്റ്റ് 15 ന് നിലമ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് തലശ്ശേരി ബ്രണ്ണന്‍ കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറായിരുന്ന കെ.സി.സുധാകരന് മരിച്ചത്. ഭാര്യ ഷില്‍നയുടെ ഗര്‍ഭധാരണത്തിനുള്ള ചികിത്സയ്ക്കിടെയായിരുന്നു മരണം. എന്നാല്‍ കുഞ്ഞിനായുള്ള സ്വപ്നത്തിന്റെ പാതിവഴിയില്‍ സുധാകരന് മടങ്ങിയെങ്കിലും ചങ്കൂറ്റത്തോടെ ഷില്‍ന ചികിത്സ തുടരുകയായിരുന്നു.
ചികിത്സയ്ക്കിടെ ശേഖരിച്ചു വെച്ചിരുന്ന സുധാകരന്റെ ബീജം ഉപയോഗിച്ച് ഐവിഎഫ്(ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍) ചികിത്സ വഴിയാണ് ഷില്‍ന ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും നാലു വര്‍ഷം മുമ്പാണ് കുഞറ്ഞിനുവേണ്ടി ചികിത്സ തുടങ്ങിയത്. അതിനിടയില്‍ ക്ഷണിക്കാത്ത അതിഥിയായി സുധാകരനെ തേടി മരണമെത്തുകയായിരുന്നു.






