നോക്കിയ സ്മാര്‍ട്ട്ഫോണുകള്‍ ഇപ്പോള്‍ വന്‍വിലക്കുറവില്‍ സ്വന്തമാക്കാം. എച്ച്എംഡി ഗ്ലോബലിന്റെ നോക്കിയ ഫോണുകളുടെ ഇന്ത്യയിലെ വിലയില്‍ വന്‍ കുറവാണ് വരുതീരിക്കുന്നത്. 1000 രൂപ മുതലാണ് വിവിധ ഫോണുകള്‍ക്ക് വില കുറച്ചിരിക്കുന്നത്. നോക്കിയ 3.1 ന്റെ മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപയില്‍ നിന്നും 10,999 ലേക്ക് വിലകുറച്ചു. മേയില്‍ പുറത്തിറക്കിയ നോക്കിയ 3.1ല്‍ ആന്‍ഡ്രോയിഡ് ഓറിയോ അടിസ്ഥനമാക്കിയുള്ള ആന്‍ഡ്രോയിഡ് വണ്‍ ഓഎസ് ആണുള്ളത്. 5.2 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയുള്ള ഫോണില്‍ കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. ഒക്ടോബര്‍ മീഡിയാടെക്ക് എംടി 6750 പ്രൊസസറാണിതിന് നല്‍കീരിക്കുന്നത്.
നോക്കിയ 5.1 ന്റെ മൂന്ന് ജിബി റാം, 32 ജിബി സ്റോറേജ് പതിപ്പിന് 1500 രൂപ കുറഞ്ഞ് ഇപ്പോള്‍ 10,999 രൂപയാണ് വില. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡിപ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഒക്ടാകോര്‍ മീഡിയാടെക് എംടി 6755 പ്രൊസസറാണ് ഇതില്‍ നല്‍കീരിക്കുന്നത്.
അടുത്ത ഫോണ്‍ നോക്കിയയുടെ ഏറെ ജനപ്രീതി നേടിയ ഫോണ്‍ ആയ നോക്കിയ 6.1 അടുത്തത്. ഇതിന്റെ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പുകള്‍ക്ക് യഥാക്രമം 1500 രൂപയും 1000 രൂപയും കുറഞ്ഞു. മൂന്ന് ജിബി റാമിന്റെ നോക്കിയ 6.1 ന് 13,499 രൂപയാണ് ഇപ്പോള്‍ വില. നാല് ജിബി റാം പതിപ്പിന് 16,499 രൂപയാണ് ഇപ്പോള്‍ വില.
നോക്കിയ 8സിറോകോ ആണ് അടുത്ത ഫോണ്‍. 13,000 രൂപയാണ് ഈ ഫോണിന് കുറഞ്ഞിരിക്കുന്നത്. ഏപ്രിലില്‍ 49,999 രൂപയ്ക്കായിരുന്നു ഫോണ്‍ പുറത്തിറക്കിയത്. എന്നാല്‍ ഇപ്പോള്‍ ഫോണിന്റെ വില 36,999 രൂപയാണ്. സിംഗിള്‍ സിം സൗകര്യമുള്ള നോക്കിയ 8 സിറോക്കോ ആന്‍ഡ്രോയിഡ് വണ്‍ ഓഎസില്‍ പ്രവര്‍ത്തിക്കുന്നതാണ്. 5.5 ഇഞ്ച് ക്യുഎച്ച്ഡി പിഓലെഡ് ഡിസ്പ്ലേയാണിതിന്. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. ഒക്ടാകോര്‍ ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 835 പ്രൊസസറാണിതിന് നല്‍കീരിക്കുന്നത്.






