ചാമ്പ്യന്സ്ലീഗില് ഇന്നു തീ പാറും. ആരാധകര്‍ കാത്തിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവന്റസ് മത്സരം ഇന്ന്. വിലക്കില്‍നിന്നു മുക്തനായ റൊണാള്‍ഡോ കൂടി എത്തിയതോടെ അത്യധികം കരുത്താര്‍ജിച്ച ജുവന്റസിനെ തളക്കുകയെന്നത് മാഞ്ചസ്റ്ററിന് അത്ര എളുപ്പമാകില്ല. ഇതുവരെ കളിച്ച മത്സരങ്ങളിലെന്നും ജുവന്റസ് പരാജയപ്പെട്ടിട്ടില്ലയെന്നതും മാഞ്ചസ്റ്ററിനെ വലക്കുന്നു. നാലു മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ സമനില വഴങ്ങിയെതൊഴിച്ചാല് ലീഗിലുടെനിളം മികച്ച പോരാട്ടമാണ് ജുവന്റസ് പുറത്തെടുത്തിരിക്കുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കാര്യം അല്‍പ്പം പരുങ്ങലിലാണ്. അവാസാന രണ്ടുമത്സരങ്ങളില്‍ ഭേതപ്പെട്ട പ്രകടനം പുറത്തെടുത്തതൊഴിച്ചാല്‍ ലീഗീല്‍ ഇതുവെരെ മികച്ച പ്രകടനെ കാഴിച്ചവെക്കാന് കഴിഞ്ഞിട്ടില്ലയെന്നത് മാഞ്ചസ്റ്ററിന് വെല്ലുവിളിയാകും. ലോകകപ്പില്‍ മികച്ച പ്രകടനെ പുറത്തെടുല്ല ലുക്കാക്കുവിന് ഗോള്‍ കണ്ടെത്താന്‍ കഴിയാത്തതും, പരിക്കിന് പിടായിലായ സഞ്ചസിനു കളിക്കാന്‍ കഴിയാത്തതും പരിശീലകന് മൗറിനോക്ക് തലവേദന സൃഷ്ടിക്കുന്നു.
അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ തന്റെ മുന്‍ ക്ലബ്ബായിരുന്ന
മാഞ്ചസ്റ്ററിനെതിരെ ഗോള്‍ നോടിയാല്‍ ആഘോഷിക്കില്ലെന്നു സുപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണ്‍ഡോ പറഞ്ഞു. മുന്‍പു മാഞ്ചസ്റ്ററിനെതിരെ ഗോള്‍ നേടിയപ്പോഴും ക്രിസ്റ്റിയാനൊ അത് ആഘോഷിച്ചിരുന്നില്ല. മാത്രമല്ല ഗോളടിച്ചതിന് ആരാധകരോട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.
മാര്‍ഷ്യലിന്റെ ഫോമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇന്നത്തെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ ചെല്‍സിക്കെതിരെ മാര്‍ഷ്യലായിരുന്നു രണ്ട് ഗോളുകളും നേടിയത്. പോഗ്ബ തന്റെ മുന്‍ ക്ലബിനെതിരെ മികവില്‍ എത്തുമോ എന്നും ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ ഉറ്റുനോക്കുന്നു. യുവന്റസിന്റെ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. റൊണാള്‍ഡോ ചാമ്ബ്യന്‍സ് ലീഗില്‍ ഈ സീസണിലെ ആദ്യ ഗോള്‍ ലക്ഷ്യം വെച്ചാകും ഇന്ന് ഇറങ്ങുക. മാഞ്ചസ്റ്റര്‍ യുണൈറ്റ്ഡ് വിട്ട ശേഷം റൊണാള്‍ഡോ ഇത് രണ്ടാം തവണയാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തുന്നത്. ആദ്യ തവണ എത്തിയപ്പോള്‍ ഗോളും നേടി ആയിരുന്നു മടങ്ങിയത്.
ഗ്രൂപ്പിലെ കഴിഞ്ഞ മത്സരത്തില്‍ വലന്‍സിയയോട് ഓള്‍ഡ്ട്രാഫോര്‍ഡില്‍ സമനില വഴങ്ങിയ മാഞ്ചസ്റ്ററിന് ഒരു ഹോം മത്സരത്തില്‍ കൂടെ പോയന്റ് നഷ്ടപ്പെടുത്തുന്നത് ചിന്തിക്കാനാവില്ല. അത് മാഞ്ചസ്റ്ററിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ തന്നെ അവസാനിപ്പിച്ചേക്കും. ഇന്ത്യന്‍ സമയം 12 : 30നാണ് ഇന്നത്തെ മത്സരം നടക്കുക.






