ഇന്ത്യന്‍ കായിക മേഖലയിലെ സംഭവവികാസങ്ങള്‍ ഉള്‍പ്പെടുത്തി നിര്മിച്ചിരിുക്കുന്ന ആപ്ലിക്കേഷനാണ് 100 MB ക്വിസ്. സച്ചിനും ജെറ്റി സിന്തസും ചേര്‍ന്ന് കായിക പ്രേമികള്‍ക്കായി നിര്‍മിച്ചിരിക്കുന്ന ആപ്ലിക്കഷനില്‍ പത്തില്‍ പത്ത് ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കുന്നവര്‍ക്കെ 10000 രൂപ ദീപാവലി സമ്മാനമായി ലഭിക്കും.
കായിക പ്രേമികള്‍ക്കായി ഒരു പ്ലാറ്റ്ഫോം എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് സച്ചിന് പറയുന്നു. ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ സാന്നിധ്യമുള്ള 100എംബി, എല്ലാ ആരാധകര്‍ക്കും ഒന്നിച്ചു വരുവാനും, മത്സരിക്കാനുമുള്ള അവസരമൊരുക്കുന്നു.






