
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് എടുത്തതിന്റെ പേരില്‍ തനിക്ക് വധഭീഷണിയുണ്ടെന്നും കൊല്ലപ്പെട്ടേക്കാമെന്നും എഴുത്തുകാരി ലക്ഷ്മി രാജീവ്. കവി സച്ചിദാനന്ദനെ ടാഗ് ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. ആശ്രമം ആക്രമിക്കപ്പെട്ട വിഷയത്തില്‍ സച്ചിദാനന്ദന് മാഷ് എന്ത് പറയുന്നുവെന്നും പോസ്റ്റിലൂടെ ലക്ഷ്മി ചോദിക്കുന്നു.
നേരത്തെ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ച ആളാണ് ലക്ഷ്മി രാജീവ്. വര്‍ഷങ്ങളായി കേരളത്തിലെ ക്ഷേത്രങ്ങളെപ്പറ്റി പഠനം നടത്തുന്ന ഇവര്‍ 'ആറ്റുകാലമ്മ' എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. തന്ത്രി കണ്ഠര് രാജീവരിന്റെ സഹായത്തോടെ യുവതിയായ താന്‍ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെന്ന ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. അതിനിടെ, കഴിഞ്ഞദിവസം ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ടിക ബ്രഹ്മചാരിയല്ലെന്ന വാദവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു.
ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
?സച്ചിന് ? Koyamparambath Satchidanandan , ശബരിമല വിഷയത്തില്‍ സംസാരിച്ച സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ഇന്നലെ ബോംബ് ആക്രമണം നടന്നിരിക്കുന്നു. എന്തുവന്നാലും എഴുതണം, ശക്തമായി എഴുതണം എന്ന് അങ്ങ് പറയുമ്പോള്‍ അന്നൊക്കെ ഞാന്‍ പറയുമായിരുന്നു പരിമിതികള്‍ ഒരുപാടാണ് എന്ന്.
ഇപ്പോള്‍ നന്നായി അറിയാവുന്ന വിഷയത്തില്‍ പ്രതികരിക്കുന്നു. സര് എന്ത് പറയുന്നു?
കൊല്ലപ്പെട്ടേക്കാം. ഭീഷണി ഉണ്ട് .
ഒരുപാട് സ്നേഹം.






