
ഇന്റര്‍നെറ്റില്‍ തരങ്കമായി മാറുകയാണ് ടിക് ടോക്ക് എന്ന ആപ്പ്. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത ടിക് ടോക്ക് ആപ്പ് അടച്ചുപൂട്ടാന്‍ പോകുന്നു എന്നതാണ്. എന്നാല്‍ ഇത് തെറ്റാണെന്നും അത്തരമൊരു നീക്കം നടക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ ടെക് ലോകത്തില്‍ നിന്നും പുറത്തുവരുന്നത്.

2016ല്‍ ചൈനയില്‍ ആരംഭിച്ച ആപ്പിന് രാജ്യത്ത് മാത്രം 150 മില്യണ്‍ ഉപഭോക്താ്കളാണ് ദിവസവും ലഭിക്കുന്നത്. ആഗോളതലത്തില്‍ ഇത് 500 മില്യണ്‍ ആണ്.
ടിക് കോക് ആപ്പ് 2018 ഒക്ടോബര്‍ 26ന് നിര്‍ത്തുന്നതായി വ്യക്തമാക്കുന്ന സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ടിക് ടോക്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്നുള്ളതെന്ന് തോന്നിക്കുന്നതാണ് സ്ക്രീന്‍ഷോട്ട്. എന്നാല്‍ ഇത്തരമൊരു ട്വീറ്റ് ടിക് ടോക്ക് നടത്തിയിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.







Comments