
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ വക്കീര്‍ നോട്ടീസയച്ചു. ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന പ്രസ്താവനയ്ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
വക്കീല്‍ നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനുള്ളില്‍ നിരുപാധികം മാപ്പുപറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം തനിക്കെതിരെ നടത്തിയ വസ്തുതാപരമല്ലാത്ത പ്രസ്താവനകള്‍ പറഞ്ഞ വാര്‍ത്താസമ്മേളനത്തിന്റെ ക്ലിപ്പുകള്‍ നശിപ്പിച്ചു കളയണമെന്നും തരൂര്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയൂശട നിയമമന്ത്രി തന്നെ രാഷ്ട്രീയ എതിരാളിക്കെതിരെ തെറ്റായിട്ട് കൊലപാതകക്കുറ്റം ചുമത്തിയാല്‍ നീതിയിലും ജനാധിപത്യത്തിലും എങ്ങനെ വിശ്വാസം അര്‍പ്പിക്കുമെന്ന് ശശി തരൂര്‍ ചോദ്യമുയര്‍ത്തുന്നു.






