
1. നഖത്തിന് മുകളില്‍ പോളിഷോ നിറമോ ഇടുന്നത് നഖത്തെ പരിസ്ഥിതി ആഘാതങ്ങളില്‍ നിന്നും സംരക്ഷിക്കും. ഇത് നഖത്തിന് ബലം നല്‍കുകയും അലക്കുകയും ഉരയ്ക്കുകയും മറ്റും ചെയ്യുമ്പോള്‍ നഖം പൊട്ടുന്നത് തടയുകയും ചെയ്യും.
2. നഖം നനഞ്ഞിരിക്കുമ്പോള്‍ ജോലി ചെയ്യുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് നിറം നല്കി ആദ്യ മണിക്കൂറുകളില്‍ കഠിനമായ പണികള്‍ ചെയ്യരുത്. നനഞ്ഞ നഖം ഉണങ്ങിയ നഖത്തേക്കാള്‍ ദുര്‍ബലമായതിനാല്‍ വേഗത്തില്‍ പൊട്ടാന്‍ സാധ്യത ഉണ്ട്.
3. മുടി, മുഖം, ശരീരം എന്നിവ കണ്ടീഷന്‍ ചെയ്യുന്നത് പോലെ നഖങ്ങളും പതിവായി കണ്ടീഷന്‍ ചെയ്യുക. പരിസ്ഥിതി ഘടകങ്ങളാലും പോളിഷ് ഇടുന്നത് മൂലവും നഖങ്ങള്‍ പരുക്കനാവാന്‍ സാധ്യത ഉണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ രാത്രി മുഴുവന്‍ ക്രീമുകളും മറ്റും പുരട്ടി നഖങ്ങള്‍ കണ്ടീഷന്‍ ചെയ്യേണ്ടത് ആവശ്യമാണ്.
4. വില കുറഞ്ഞ നെയില്‍ കട്ടര്‍ ഉപയോഗിക്കാതെ നിലവാരമുള്ള കട്ടര്വാങ്ങിക്കാന് മറക്കരുത്. നഖം നല്ല ആകൃതിയില്‍ മുറിക്കാന്‍ ഇവ സഹായിക്കും. ഒറ്റ വെട്ടില്‍ തന്നെ നഖം വൃത്തിയാകും. നഖത്തിന്റെ പാളികളോ ചര്‍മ്മത്തിന്റെ കഷണങ്ങളോ അവശേഷിക്കില്ല.






