
ലക്നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയിച്ച് ഒളിച്ചോടിയ യുവാവിനെ വിവാഹകാര്യം സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ജീവനോടെ കത്തിച്ചു. യുപിയിലെ എത്വ ജില്ലയില്‍ നടന്ന സംഭവത്തില്‍ നരേന്ദ്ര ഷാക്കിയ എന്ന യുവാവിനെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കെണിയിലാക്കിയത്. സംഭവത്തില്‍ കാമുകിയുടെ രണ്ടു ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് യുവാവ് പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ കണ്ടുപിടിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വിവാഹക്കാര്യം സംസാരിക്കാമെന്ന് പറഞ്ഞായിരുന്നു വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയതും നരേന്ദ്രയെ ആദ്യം മുറിക്കുള്ളില്‍ പൂട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പെണ്‍കുട്ടിയെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഇക്കാര്യം പറയാന്‍ കൂട്ടാക്കാതിരുന്ന യുവാവിന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ ശേഷം കെട്ടിടത്തില്‍ നിന്നും ഇറങ്ങിയോടി.
യുവാവിന്റെ കരച്ചില് കേട്ടെത്തിയവരാണ് അയല്‍ക്കാര്‍ പോലീസിന് വിവരം നല്‍കുകയും ഇവര്‍ എത്തി ആദ്യം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സെയ്ഫായ് മെഡിക്കല്‍കോളേജ് ആശുപത്രിയിപ്രവേശിപ്പിക്കുകയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും നരേന്ദ്രയും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തില്‍ ആയിരുന്നു. വീട്ടുകാരുമായി വിവാഹം ആലോചിച്ചെങ്കിലും അവര്‍ സമ്മതിക്കാതെ വന്നതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്.






