
ന്യൂഡല്‍ഹി: : അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച വിധി വൈകുന്നത് ഹിന്ദുക്കള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ്. ക്ഷേത്ര നിര്‍മാണത്തിനായി 1992ലേതു പോലുള്ള പ്രക്ഷേങ്ങള് നടത്താന്‍ പോലും തയ്യാറണെന്ന ആര്.എസ്.എസ് ദനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയുടെ പ്രസ്ഥാവനക്കു പ്രതികരണമാവശ്വപ്പെട്ട് എത്തിയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
1992നു മുന്‍പുള്ള സാഹചര്യം പുനര്ജനിക്കുന്നതില് അതീയായ ദുഖമുണ്ട്. ആര്.എസ്.എസ് ഇക്കാര്യം വ്യക്തമായി പറഞ്ഞതിനാല്‍ തന്നെ ക്ഷേത്രനിര്‍മാണത്തെ പിന്തുണക്കുന്ന ഹിന്ദുക്കള്‍ക്കിടയില്‍ ഇത് ആശങ്കയുളവാക്കുന്നു. ക്ഷേത്രനിര്മാണത്തിനി ഓര്‍ഡിനല്‍സ് ഇറക്കണമെന്ന പ്രസ്ഥവനകളോട് പ്രതികരിക്കാനാഗ്രഹിക്കുന്നില്ല.- റാം മാധവ് വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ താനെില് നടക്കുന്ന ആര്.എസ്.എസ് ത്രിദിന ദേശിയ എക്സിക്യുട്ടിവിന്റെ സമാപന സമ്മേളനത്തിലായിരുന്നു ഭയ്യാജി ജോഷി ക്ഷേത്ര നിര്‍മാണത്തിനായി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നതിനെ സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. സുപ്രീം കോടതിയുടെ തീരുമാനം ഹിന്ദുവികാരത്തെ അവമതിക്കുന്നതാണെന്നും, മറ്റു വഴികള്‍ ഇല്ലെങ്കില്‍ ഓര്‍ഡിനല്‍സ് പുറപ്പെടുവിക്കുകയാണ് വഴിയെന്നും ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു.






