
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ ഒളിവിലുള്ള ഡിെവെ.എസ്.പി: ബി. ഹരികുമാര്‍ മധുരയ്ക്കു പോയെന്നാണു ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണസംഘത്തിന്റെ നിഗമനം. ഹരികുമാറിനൊപ്പമുള്ള സഹായി സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിയാണെന്നും സ്പെഷല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചു.
സംഭവം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. അതേസമയം, ഒളിവില്‍ കഴിയുന്ന ഹരികുമാര്‍, മുന്‍കൂര്‍ജാമ്യാപേക്ഷ നല്കി. അഭിഭാഷകന് മുഖേന തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാകോടതിയില്‍ ഹരികുമാര്‍ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യഹര്‍ജി 14-നു പരിഗണിക്കും.
സംഭവത്തെക്കുറിച്ചു പോലീസിലെ ഉന്നതരെയടക്കം വിളിച്ചറിയച്ചശേഷമാണു ഹരികുമാര്‍ സര്‍വീസ് റിവോള്‍വറുമായി മുങ്ങിയത്. അപകടം നടന്ന് അരമണിക്കൂറോളം ഹരികുമാറിന്റെ ഔദ്യോഗിക ഫോണും പിറ്റേന്നു രാവിലെവരെ സ്വകാര്യ ഫോണും പ്രവര്‍ത്തിച്ചിരുന്നതായി െസെബര്‍ വിഭാഗം കണ്ടെത്തി. റൂറല്‍ എസ്.പിയേയും പോലീസ് അസോസിയേഷന് ജില്ലാനേതാവിനെയും വിളിച്ച്, തല്ക്കാലം താന്‍ മാറിനില്‍ക്കുകയാണെന്ന് ഇയാള്‍ അറിയിച്ചിരുന്നു.
സ്വകാര്യ ഫോണ്‍ ഓഫാകുന്നതിനു തൊട്ടുമുമ്പത്തെ ടവര്‍ ലൊക്കേഷന്‍ മധുരയാണ്. സ്വന്തം സ്വിഫ്റ്റ് കാറിലായിരുന്നു ഹരികുമാര്‍ കടന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇയാള്‍ക്കായി ലുക്ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. രക്ഷപ്പെടുന്നതു തടയാന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. എസ്.പി: കെ.എം. ആന്റണിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഹരികുമാറിന്റെ കല്ലമ്പലത്തെ വസതി റെയ്ഡ് ചെയ്തിരുന്നു.
റെയ്ഡില്‍ കണ്ടെത്തിയ തോക്ക് ഡിെവെ.എസ്.പിയുടെ സര്‍വീസ് റിവോള്വറാണോയെന്നു പരിശോധിച്ചുവരുന്നു. ഇന്നലെ ഉച്ചയോടെ സംഭവസ്ഥലം സന്ദര്‍ശിച്ച ക്രൈംബ്രാഞ്ച് ചിലരുടെ മൊഴിയെടുത്തു. യുവാവിനെ ഇടിച്ച കാറും പരിശോധിച്ചു. പ്രതി ഹരികുമാറിന്റെ ഫോണ്‍ രേഖകളും പരിശോധിച്ചുവരുന്നു. ഇയാളെ കണ്ടെത്താന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു.
അതേസമയം, പ്രതിയെ പിടികൂടിയാല്‍ മാത്രം മതിയെന്നിരിക്കേ, കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത് അന്വേഷണം െവെകിപ്പിക്കാനാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്.പിയുടെ അന്വേഷണസംഘത്തില്‍ ഡിെവെ.എസ്.പി: സുഗതന്, സി.ഐ: എ. മോഹനന് എന്നിവരും നാല് എസ്.ഐമാരും ഉള്‍പ്പെടുന്നു.






