
കൊച്ചി: ശബരിമല ദര്‍ശനം നടത്തുന്നതിനായി നെടുംമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായ്ക്ക് വാഹനം വിട്ടുതരില്ലെന്ന് ടാക്സി ഡ്രൈവര്‍മാര്‍. ഇവര്‍ക്ക് ടാക്സികളൊന്നും ഓട്ടം പോകാന്‍ തയ്യാറാകുന്നില്ല. പ്രതിഷേധം ഭയന്നാണ് ടാക്സി ഡ്രൈവര്‍മാര്‍ യാത്രയ്ക്ക് തയ്യാറെടുക്കാത്തത്. ആദ്യം പ്രീപെയ്ഡ് ടാക്സി വിളിച്ചെങ്കിലും വാഹനത്തിന്റെ ഉടമകള്‍ക്ക് വിസ്സമ്മദം അറിയിക്കുകയായിരുന്നു.
പ്രീപെയ്ഡ് ടാക്സി എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ഓണ്‍ലൈന്‍ ടാക്സിയുടെ സേവനത്തിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ ജീവനും വാഹനത്തിനും സുരക്ഷയില്ലെന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പറഞ്ഞു. വിളിക്കുന്ന ആളുകളോടുള്ള വ്യക്തിപരമായ ദേഷ്യംകൊണ്ടല്ല മറിച്ച് തങ്ങളുടെ സുരക്ഷ ഭയന്നാണ് വാഹനം വിട്ടുതരാത്തതെന്ന് അവര്‍ പറഞ്ഞു. നേരത്തെ മാധ്യമപ്രവര്‍ത്തകരുമായി പോയ ഓണ്‍ലൈന്‍ ടാക്സി സമരക്കാര്‍ അടിച്ചു തകര്‍ത്തിരുന്നു. അതിന് ഒരു തരത്തിലുള്ള നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നും ഡ്രൈവര്‍മാര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഇന്‍ഡിഗോ വിമാനത്തില്‍ തൃപ്തി അടക്കമുള്ള ആറംഗസംഖം കൊച്ചിയിലെത്തിയത്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിവരികയാണ്. സ്ത്രീകള്‍ അടക്കമുള്ള സംഖമാണ് വിമാനത്താവളത്തില്‍ പ്രതിഷേധിക്കുന്നത്. മൂന്നരമണിക്കൂര്‍ ആയി ഇവര്‍ വിമാനത്താവളത്തിനുള്ളില്‍ നില്‍ക്കുകയാണ്.
ഇനി പോലീസ് വാഹനത്തില്‍ എത്തിക്കുമൊ എന്നാണ് എല്ലാവരും നോക്കുന്നത്. അങ്ങിനെയെങ്കില്‍ വലിയ പ്രതിഷേധമാകുമുണ്ടാകുന്നത്.






