
തിരുവനന്തപുരം: മണ്ഡലകാലം ആരംഭിച്ചതോടെ ഇന്നലെ മലകയറാനെത്തിയ ഭൂമാതാബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും സാധിച്ചില്ല. പ്രതിഷേധകര്‍ നാമജപ പ്രതിഷേധവുമായി എത്തിയതോടെയാണ് തൃപ്തിക്ക് തിരികെ പോകേണ്ടി വന്നത്. ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ സര്‍ക്കാരിന് പിഴച്ചതോടെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ജയശങ്കര്‍. സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങള്‍ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോള്‍ തന്നെ, ദേവസ്വം ബോര്‍ഡ് 'സാവകാശ' ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു. മുഖ്യന്റെ വാക്കും ബപഴയ ചാക്കും.- ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
പളളിക്കെട്ട് ശബരിമലയ്ക്ക്
കല്ലും മുളളും കാലുക്ക് മെത്തൈ..
തുലാമാസപൂജ തൊഴാനെത്തിയ രഹനാ ഫാത്തിമ പോലീസ് അകമ്പടിയോടെ സന്നിധാനം വരെയെത്തി, മടങ്ങി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായി മുന്‍കൂര്‍ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുന്നു.
മണ്ഡലപൂജയ്ക്ക് മുംബൈയില്‍ നിന്നു പറന്നുവന്ന തൃപ്തിദേശായിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ആര്‍എസ്എസുകാരുടെ ശരണം വിളിയും ഭജനയും കേട്ടു മടങ്ങി പോകേണ്ടി വന്നു.
സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങള്‍ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോള്‍ തന്നെ, ദേവസ്വം ബോര്‍ഡ് 'സാവകാശ' ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു.
#മുഖ്യന്റെ വാക്കും _പഴയ ചാക്കും






