ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിലെ ഒരു ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വെടിവയ്പില്‍ നാല് മരണം. പോലീസ് ഉദ്യോഗസ്ഥന്, ഒരു ഡോക്ടര്‍, ഒരു ആശുപത്രി ജീവനക്കാരനും അക്രമിയുമാണ് കൊല്ലപ്പെട്ടത്. എന്നാല്‍, അക്രമി പോലീസ് വെടിവയ്പ്പിലായിരുന്നോ അതോ ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമല്ല.
വനിതാ ഡോക്ടര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ചുറ്റുപാടുമുള്ളവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആശുപത്രിയുടെ പാര്‍ക്കിങ് പ്രദേശത്താണ് വെടിവയ്പ്പുണ്ടായത്. വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നയാളെ ലക്ഷമാക്കിയാണ് ആക്രമണമെന്നാണ് ലഭിക്കുന്ന സൂചന.
ഷിക്കാഗോയിലുള്ള മേഴ്സി ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. എന്നാല്‍ അക്രമി ആരാണെന്ന കാര്യം ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.






