
ആദ്യ മേറ്റ് സീരീസുമായി അതിശക്തമായ മത്സരം നില നില്ക്കുന്ന ഇന്ത്യന്‍ മൊബൈല്‍ വിപണിയിലേക്ക് ഹുവായ് ഇറങ്ങുന്നു. ചിത്രം മിഴിവോടെയും വ്യക്തമായും പതിയാനും കൂടുതല്‍ സൗന്ദര്യാത്മകം ആകാനും മൂന്ന് ക്യാമറകളാണ് സെറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷേ വില കേട്ട് ഞെട്ടരുതെന്ന് മാത്രം അരക്ഷത്തിനും മുക്കാല്‍ ലക്ഷത്തിനും ഇടയിലാണ് വില.
ഒട്ടേറെ സവിശേഷതകളോടെ വരുന്ന സ്മാര്‍ട്ട്ഫോണ്‍ ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ ഹുവായ് അവതരിപ്പിച്ചു. ആമസോണ്‍ ഇന്ത്യ ഡിസംബര്‍ 3 മുതല്‍ പ്രൈം മെമ്പര്‍മാര്‍ക്ക് മാത്രമായി വില്‍പ്പന ആരംഭിക്കും. 69,990 രൂപയാണ് യഥാര്‍ത്ഥ വില. 29,990 രൂപ വില വരുന്ന ഒരു സെന്‍ഹെയ്സര്‍ ഹെഡ്സെറ്റ് കൂടി ചേര്‍ത്ത് 71,990 രൂപയ്ക്ക് കിട്ടും. 3,120 - 1440 പിക്സല്‍ വരുന്ന 6.39 ഇഞ്ച് വലിപ്പമുള്ള എഎംഒ എല്‍ഇഡി ഡിസ്പ്ളേ വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷിക്കപ്പെടുന്ന ഐപി റേറ്റിംഗും അധിക സവിശേഷതയാണ്. ഫിംഗര്‍പ്രിന്റര്‍ റീഡറിന് പുറമേ അകത്തെ ഡിസ്പ്ളേയില്‍ ത്രിമാന ഫേഷ്യല്‍ റെക്കഗനൈസേഷന്‍ സംവിധാനമുണ്ട്.
ഫോട്ടോഗ്രാഫിക്കായി മേറ്റ് 20 പ്രോയില്‍ 40 എംപി - 20 എംപി - 8 എംപി എന്നിങ്ങനെ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ്. ഇതിനൊപ്പം സെല്‍ഫി യൂണിറ്റില്‍ 24 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. 7 എന്‍എം ഫിന്എഫ്ഇറ്റി കിരിന്‍ 980 ചിപ്സെറ്റ്, 6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്. 8 ജിബി, റാം 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ഉണ്ട്. 40 വാട്സ് അതിവേഗ ചാര്‍ജ്ജറിനൊപ്പം 4200 എംഎഎച്ച് ബാറ്ററി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയ്ക്ക് പുറമേ 15 വാട്ട് ക്വി വയര്‍ലെസ്സ് ചാര്‍ജ്ജര്‍ സപ്പോര്‍ട്ടുമായാണ് മേറ്റ് 20 പ്രോ വരുന്നത്.






