
ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷം നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.
സംസ്ഥാന രൂപീകരണത്തില്‍ ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കാലവധി അവസാനിക്കാന്‍ എട്ട് മാസങ്ങള്‍ ശേഷിക്കെ നിയമസഭ പിരിച്ചുവിട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ചന്ദ്രശേഖരറാവിവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് വികസന തുടര്‍ച്ചക്ക് അവസരം ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് ടിആര്‍എസ്.
സംസ്ഥാന രൂപീകരണത്തില്‍ മുന്നില്‍ നിന്നതിനാല്‍ സംസ്ഥാനത്തിന്റെ പിതാവ് എന്ന വാദമുയര്‍ത്തിയാണ് ടിആര്‍എസ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്തിയിരുന്നത്. അതേസമയം, ടിആര്‍എസിന്റെ ഈ നീക്കത്തെ മറികടക്കുന്നതിന് സംസ്ഥാനത്തിന്റെ അമ്മവാദവുമായാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. പാര്‍ട്ടി രൂപീകരണത്തിന് മുന്നില്‍ നിന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ സംസ്ഥാനത്തിന്റെ അമ്മയാക്കുന്നതിനുള്ള നീക്കവുമാണ് പാര്‍ട്ടി നടത്തിയത്.
വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 73.2 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.






