
ഏഴാം തലമുറ ബിഎംഡബ്ല്യു 3 സീരീസിന്റെ (ജി20) പ്രീ-ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചെന്ന് സൂചന. 2019 പകുതിയോടെ ഇന്ത്യയില്‍ വിതരണം ആരംഭിക്കും. പുതിയ 3 സീരീസ് മോഡലിനെ ഈ വര്‍ഷം ഒക്റ്റോബര്‍ രണ്ടിന് പാരിസ് മോട്ടോര്‍ ഷോയിലാണ് അനാവരണം ചെയ്തത്. മെഴ്സേഡീസ് ബെന്‍സ് സി-ക്ലാസ്, ഔഡി എ4, ജാഗ്വാര്‍ എക്സ്ഇ, വോള്‍വോ എസ്60 തുടങ്ങിയവയാണ് എതിരാളികള്‍.
വിവിധ തരത്തില്‍ ട്യൂണ്‍ ചെയ്ത ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ പുതിയ 3 സീരീസ് ലഭിക്കും. തുടക്കത്തില്‍ 320ഡി, 320ഐ എന്ജിന് വേര്‍ഷനുകളിലായിരിക്കും പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നത്.
325ഐ, 330ഐ എന്നീ ജനപ്രിയ എന്ജിന് ഓപ്ഷനുകള്‍ ഇന്ത്യയില്‍ അഞ്ചാം തലമുറ 3 സീരീസ് (ഇ90) വില്‍പ്പന നടത്തിയിരുന്ന കാലത്ത് ലഭ്യമായിരുന്നു. ആറാം തലമുറ 3 സീരീസ് (എഫ്30) വില്ക്കുമ്പോള് 328ഐ, 330ഐ എന്ജിന് ഓപ്ഷനുകള്‍ ഉണ്ടായിരുന്നു.
റിപ്പോർട്ട് അനുസരിച്ച് 40 മുതല്‍ 50 ലക്ഷം രൂപ വരെയായിരിക്കും പുതിയ ബിഎംഡബ്ല്യു 3 സീരീസിന് ഇന്ത്യയിലെ എക്സ് ഷോറൂം വില. മുന്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ബിഎംഡബ്ല്യു 3 സീരീസ് കൂടുതല്‍ അഗ്രസീവാണ്.
ഇരട്ട സ്ക്രീന്‍ സംവിധാനമാണ് കാറിനകത്ത് സജ്ജീകരിച്ചിട്ടുള്ളത്. ഇന്‍ഫൊടെയ്ന്‍മെന്റ് ടച്ച്സ്ക്രീന്‍, ഓള്-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭ്യമാണ്.






