
വാഷിംഗ്ടണ്‍: വിമാനത്തില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചതിന് ഇന്ത്യന്‍ ടെക്കിക്ക് അമേരിക്കയില്‍ ജയില്‍ ശിക്ഷ. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ അമേരിക്കയില്‍ താമസംാക്കിയ ഇയാള്‍ക്ക് ഒമ്പത് മാസം ജയില്‍ ശിക്ഷയാണ് അമേരിക്കന്‍ കോടതി വിധിച്ചിരിക്കുന്നത്. എച്ച് വണ്‍ ബി വിസയില്‍ അമേരിക്കയിലെത്തിയ 35കാരന് പ്രഭു രാമമൂര്‍ത്തിക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്.
2015ലാണ് പ്രഭു അമേരിക്കയില്‍ എത്തുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ഒരു കൊമേഴ്സ്യല്‍ വിമാനത്തില്‍ വെച്ച് സഹയാത്രക്കാരിയോട് ഇയാള്‍ ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ഒമ്പത് മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം പ്രഭുവിനെ നാടുകടത്താനും തീരുമാനമായിട്ടുണ്ട്.
11 വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍ കോടതി ശിക്ഷ ഒമ്പത് വര്‍ഷമാക്കുകയും നാടുകടത്താന്‍ ഉത്തരവിടുകയും ചെയ്തു.
തമിഴ്നാട്ടുകാരനായ പ്രഭു കൃഷ്ണമൂര്‍ത്തി 2015 ജൂലൈയിലാണ് അമേരിക്കയില്‍ എത്തിയത്. എച്ച് വണ്‍ബി വിസയിലൂടെയാണ് ഇയാള്‍ അമേരിക്കയിലെത്തിയത്. ഐടി വിഭാഗത്തിലെ ജോലിക്കായാണ് ഇയാള്‍ എത്തിയത്. പ്രഭുവിന്റെ മാതാപിതാക്കള്‍ കൃഷിക്കാരാണെന്ന് കോടതിയില്‍ നിന്നുമുള്ള രേഖകള്‍ വ്യക്തമാക്കുന്നു.






