
പോസ്റ്ററുകള്‍ പോലെ ചുരുട്ടിവയ്ക്കാവുന്ന വലിയ സ്ക്രീനോട് കൂടിയ ടിവികള്‍ വിപണിയിലിറക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ കമ്പനി എല്‍ജി. ഒരു സ്വിച്ചില്‍ അമര്‍ത്തിയാല്‍ ടിവി സ്വയം ചുരുളും. OLED സ്ക്രീനാണ് ടിവിയുടെ മറ്റൊരു പ്രത്യേകത. ടിവിയുടെ വലുപ്പം 65 ഇഞ്ചാണ്. കൂടുതല്‍ മികച്ച ദൃശ്യങ്ങള്‍ നല്‍കാനാകും. 2019-ല്‍ ചുരുട്ടാവുന്ന ടിവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
1.1 ശതമാനമാണ് നിലവില്‍ OLED ടിവികളുടെ വിപണി വിഹിതം. എല്‍സിഡി ടിവികളാണ് ടെലിവിഷന്‍ വിപണിയുടെ 98 ശതമാനവും കൈയാളുന്നത്. OLED ടിവികളുടെ വിപണി വിഹിതത്തില്‍ 2019-ല്‍ എഴുപത് ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
റിപ്പോർട്ട് പ്രകാരം അടുത്തവര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എല്‍ജിയുടെ 5G സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങിയേക്കും. അമേരിക്കയിലായിരിക്കും ഇത് ആദ്യമെത്തുകയെന്നാണ് സൂചന. എന്നാൽ, മറ്റ് വിപണികളില്‍ കമ്പനിയുടെ 5G ഫോണുകള്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.






