
ഇന്സ്പിറോണ് 5000 ശ്രേണിയില്‍ ഡെല്‍ ഇന്ത്യ രണ്ട് പുതിയ ലാപ്ടോപ്പുകള് പുറത്തിറക്കി. അടുത്ത തലമുറയില്‍പ്പെട്ട ഇന്റല്‍ ചിപ്പ്സും ഡെല്‍ സിനിമ സോഫ്റ്റ്വെയറുമുള്ള ഇന്സ്പിറോണ് 5480, ഇന്സ്പിറോണ് 5580 എന്നിവയാണ് വിപണിയിലെത്തിയത്. 36,990 രൂപയാണ് 14 ഇഞ്ച് ഡിസ്പ്ലേയുള്ള ഇന്സ്പിറോണ് 5480 ന്റെ വില. 15 ഇഞ്ച് ഡിസ്പ്ലേയുള്ള ഇന്സ്പിറോണ് 5580 ന് 37,990 രൂപയാണ് വില.
1.48 കിലോ ഗ്രാം മുതലാണ് ലാപ്ടോപ്പുകളുടെ ഭാരം. ഫുള്‍ എച്ച്ഡി ആന്റി-ഗ്ലെയര്‍ ഐപിഎസ് ഡ്സ്പ്ലേ, വിക്സി ലേക്ക് എട്ടാം തലമുറ ഇന്റര്‍ കോര്‍ ഐ3, ഐ5, ഐ7 പ്രോസസര്‍ പതിപ്പുകള്‍, 32 ജിബി റാം, വ്യക്തിപരമായ തിയറ്റര്‍ അനുഭവം ലഭ്യമാക്കുന്ന ഡെല്‍ സിനിമ സോഫ്റ്റ്വെയര് എന്നിവയാണ് ലാപ്ടോപ്പുകളുടെ സവിശേഷതകൾ. ചെറിയ നാല് എലമെന്റ് ലെന്‍സുള്ള വെബ് കാമറയും ടെംപറല്‍ നോയിസ് റിഡക്ഷന്‍ ഉപയോഗപ്പെടുത്തുന്ന 14 ഇഞ്ച് സ്ക്രീനും ഇതിലുണ്ട്.






