
കഴിഞ്ഞിടയ്ക്കാണ് ഗൂഗിള്‍ ലൈവ് ആല്‍ബം ഫീച്ചര്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ ഫോട്ടോ ഉപയോക്താവ് എടുക്കുന്ന ഓരോ ഫോട്ടോയും പ്രത്യേകം പ്രത്യേകം ഓട്ടോമാറ്റിക്കായി അപ്ലോഡാകുന്ന ഫീച്ചറാണ് ഇത്. ഗൂഗിള്‍ ലൈവ് സംവിധാനത്തിനു ശേഷം ഗൂഗിള്‍ ഫോട്ടോസ് പ്രൈവറ്റ് ആല്‍ബം ഉപയോക്താക്കള്‍ക്ക് 10,000 ഫോട്ടോ വരെ അപ്ലോഡ് ചെയ്യാനുള്ള സംവിധാനം കൊണ്ടുവന്നു.
റിപ്പോർട്ട് പ്രകാരം 10,000 ഫോട്ടോസ് എന്നത് 20,000 ആയി ഉയര്‍ത്തിയിരിക്കുകയാണ് ഗൂഗിള്‍. 20,000 ഫോട്ടോയും വീഡിയോയും വരെ അപ്ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടെന്ന് വ്യക്തമായി പറയുന്നു. ഗൂഗിള്‍ ഫോട്ടോസ് തങ്ങളുടെ സപ്പോര്‍ട്ട് പേജില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ mpg.mod, .mmv, .tod, .wmv, .asf, .avi, .divx, .mov, .m4v, .3gp, .3g2, .mp4, .m2t, .m2ts, .mts, .mkv ഫയലുകള്‍ മാത്രമേ അപ്ലോഡ് ചെയ്യാനാകൂ. നോണ്‍ പിക്സല്‍ ഉപയോക്താക്കള്‍ക്കായി 16 മെഗാപിക്സല്‍ വരെയുള്ള ഫോട്ടോകളാണെങ്കില്‍ അണ്‍ലിമിറ്റഡായി ഉപയോഗിക്കാനുള്ള സൗകര്യം ഗൂഗിള്‍ ഫോട്ടോ ആപ്പ് നല്‍കുന്നുണ്ട്.






